"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക | കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക | ||
==<span style="color: blue;"> '''<big>പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു</big>'''</span>== | |||
<center> | |||
<table><tr><td>[[പ്രമാണം:21050_CPTA_1.jpeg|center]] </td><td>[[പ്രമാണം:21050_CPTA2.jpg|center]]</td></tr></table></center> | |||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഡിസംബർ 7,8 തീയതികളിലായി വിദ്യാലയത്തിൽ നടന്നു. ഡിസംബർ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി ചിത്ര എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂൾ കൗൺസിലർ ശ്രീമതി സിജ രക്ഷകർത്താക്കൾക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. | |||
==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>== | ==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>== |
16:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു
![]() | ![]() | ![]() | ![]() |
കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു
അറബി ഭാഷാ ദിനം ആഘോഷിച്ചു

ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു
VHSE NSS യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു

കഞ്ചിക്കോട് ഗവ വൊക്കേഷണല‍്‍ ഹയർ സെക്കണ്ടറി സ്‍കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‍തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്‍ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്‍മിനി ടീച്ചർ ഉദ്ഘാടനം ചെയതു
3 കോടിയുടെ കിഫ്‍ബി ഫണ്ട് പ്ലാൻ പി ടി എ കമ്മിറ്റി അംഗീകരിച്ചു
![]() | ![]() |
കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉൾപ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാൻ ബഹു എം എൽ എ ശ്രീ എ പ്രഭാകരൻ അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്‍മിനി ടീച്ചർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നൽകിയത്. പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോൾ നന്ദിയും പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി, പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എന്നിവർ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ മറുപടി നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ ശ്രീ പ്രഭാകരൻ അവർകൾ ഉറപ്പ് നൽകി
അക്ഷയ സംസ്ഥാനടീമിൽ

ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് കഞ്ചിക്കോട് ജി വിഎച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെതിരഞ്ഞെടുത്തു. ഡിസംബർ 28നാണ് ദേശീയമൽസരം ആരംഭിക്കുന്നത്.
SPC പരേഡ് പുനരാരംഭിച്ചു
![]() | ![]() |
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക
പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു
![]() | ![]() |
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഡിസംബർ 7,8 തീയതികളിലായി വിദ്യാലയത്തിൽ നടന്നു. ഡിസംബർ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി ചിത്ര എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂൾ കൗൺസിലർ ശ്രീമതി സിജ രക്ഷകർത്താക്കൾക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി.
ശാസ്‌ത്രരംഗം ശിൽപ്പശാല

കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ സ്‌കൂൾതല ശാസ്‌ത്രരംഗം ശിൽപ്പശാല സെപ്‌തംബർ 23 ന് നടന്നു. പാലക്കാട് മോയൻസ് സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ ജോസ് ഡാനിയേൽ ടെലസ്‌കോപ്പ് നിർമ്മാണം പരിശീലിപ്പിക്കുകയും സ്കൂൾ വിവിധ വിഭാഗം മേധാവികളായ ശ്രീമതി പി വിജയലക്‌ഷ്‌മി, ശ്രീമതി എം സാജിത, ശ്രീ സുജിത്ത് എസ് എന്നിവരുടെ സാന്നിധ്യത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു . ഗണിതം , സാമൂഹ്യശാസ്‌ത്രം, ശാസ്‌ത്രം, പ്രവർത്തി പരിചയം എന്നിവയില വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ മൊഡ്യൂൾ പ്രകാരം നടത്തുകയും ചെയ്‌തു.വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്കൊപ്പം ശ്രീമതി യും പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണക്കിറ്റ് വിതരണം

കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ നിർഥനരായ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യങ്ങളടങ്ങടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്‌തു.സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമ്പത് വിദ്യാർഥികൾക്കാണ് വിതരണം ചെയ്‌തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്‌ണൻ വിതരണോദ്ഘാടനം നടത്തി . വിദ്യാലയത്തിലെ അധ്യാപകർ ശേഖരിച്ച തുക ഉപയോഗിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്
സ്ത്രീ സുരക്ഷ -ബോധവൽക്കരണം

പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത്
പ്രളയ ദുരിതാശ്വാസം

കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.