എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/ചരിത്രം (മൂലരൂപം കാണുക)
15:29, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒന്നു | ||
തിരിഞ്ഞുനോക്കുമ്പോൾ................... | |||
വിജ്ഞാനഭിക്ഷുക്കളായ ആയിരകണക്കിന് കുട്ടികൾക്ക് വിദ്യാദാനം നൽകികൊണ്ട് കഴിഞ്ഞ 95 വർഷമായി പുതുകുളങ്ങര എ എൽ പി സ്കൂൾ വളർന്നുകൊണ്ടിരിക്കുന്നു. | |||
1926- ൽ ശ്രീ കരുപറമ്പിൽ കേളു എന്ന വ്യക്തിയാണ് ഈ സ്കൂളിനെ്റ സ്ഥാപകൻ. അക്കാലത്ത് അദ്ദേഹം തന്നെ കുറച്ചുകുട്ടികളെ ഇരുത്തിപഠിപ്പിച്ചുവന്നു. അങ്ങനെ അദ്ദേഹത്തിന് മാസ്റ്റർ എന്ന പദവിയും ലഭിച്ചു. അങ്ങിനെ കുറച്ചുകാലം അദ്ദേഹത്തിനെ്റ മേൽനോട്ടത്തിൽ ഈ വിദ്യാലയം നടത്തിവന്നു. | |||
ആ കാലങ്ങളിൽ അധ്യാപകർക്ക് ശബളം ഉണ്ടായിരുന്നില്ല. കൊല്ലത്തിൽ എപ്പോഴെങ്കിലും സ്കൂൾ നടത്തിപ്പിന് ഗ്രാനെ്റ എന്ന് പറഞ്ഞ് ഒരു ചെറിയ തുക ഗവൺമെന്റിൽ നിന്ന് മാനേജർക്ക് കിട്ടും. അതിൽ നിന്ന് മാനേജരുടെ ഇഷ്ടം പോലെ അധ്യാപകർക്ക് വല്ലതും കൊടുത്തെങ്കിലായി എന്ന ഒരവസ്ഥയിലായിരുന്നു. | |||
അന്ന് പഠിപ്പിക്കുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമൊന്നും ഇല്ലായിരുന്നു. ആ കാലഘട്ടത്തിലെ പ്രധാനാധ്യാപകരായിരുന്ന ശ്രീ പറങ്ങോടൻ മാസ്റ്റർ, ശ്രീ മാധവൻമേനോൻ മാസ്റ്റർ | |||
തുടങ്ങിയവരും ശ്രീ ഒ നാരായണൻ മാസ്റ്റർ. ശ്രീമതി ഇ ജാനകി ടീച്ചർ. ശ്രീമതി കെ രാജമ്മ ടീച്ചർ, ശ്രീമതി കെ എൻ ചന്ദ്രമതി ടീച്ചർ ശ്രീമതി എം വി ജാനകി ടീച്ചർ തുടങ്ങിയ മൺമറഞ്ഞ പ്രധാനാധ്യാപകരും ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന പ്രധാനാധ്യാപികമാരായ ശ്രീമതി. കെ പി ശ്രീദേവി ടീച്ചർ, ശ്രീമതി. കെ ലളിത ടീച്ചർ തുടങ്ങിയവരെല്ലാം ഈ സ്കൂളിനെ്റ പുരോഗതിക്ക് നിസ്തൂലമായ പങ്ക് വഹിച്ചവരാണ്. | |||
ഇപ്പോൾ പ്രധാനാധ്യാപകനായ ശ്രീ. ബിജുപ്രസാദിനെ്റ നേതൃത്വത്തിൽ 15 അധ്യാപകരും 3 പ്രീപ്രൈമറി അധ്യാപികമാരും 4 അനധ്യാപകരും ഈ സ്കൂളിനെ്റ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചു വരുന്നു. |