"വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചരിത്രം  
== ചരിത്രം ==
മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ  വിദ്യാഭ്യാസത്തിന്‌ ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്.  തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം  ഒന്നാം തിയ്യതി  വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .


മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ  വിദ്യാഭ്യാസത്തിന്‌ ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.. ആയിരുന്ന മർഹും കെ.കെ. സ്.  തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം  ഒന്നാം തിയ്യതി  വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .  
1976 ൽ അഞ്ചാം തരം രണ്ട് ഡിവിഷനുകളിലായി 86 കുട്ടികളും രണ്ട് സഹാദ്ധ്യാപകരും രണ്ട് ഭാഷാദ്ധ്യാപകരുമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വിദ്യാലയത്തിന്റെ തുടക്കം മുതൽ 2005 ഏപ്രിൽ 30 വരെ ഹെഡ്മാസ്റ്ററായി വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ സേവനമനുഷ്ഠിച്ചു .തുടർന്ന് ഹെഡ്മാസ്റ്റർമാരായി ശ്രീമതി കെ.ഉഷാദേവി ടീച്ചർ ,കെ.ഗോപാലൻ മാസ്റ്റർ ,എൻ.ഹംസ മാസ്റ്റർ ,എം.അലി മാസ്റ്റർ,എം.വി.സതീ ദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിച്ചു .


1976 ൽ അഞ്ചാം തരം രണ്ട് ഡിവിഷനുകളിലായി 86 കുട്ടികളും രണ്ട് സഹാദ്ധ്യാപകരും രണ്ട് ഭാഷാദ്ധ്യാപകരുമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .
ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ചവർ ശ്രീമതി കെ.പി ആര്യദേവി ടീച്ചർ, ശ്രീ ഇ.കെ ഉസ്മാൻ മാസ്റ്റർ, ശ്രീമതി വി.പി ബേബി കമലം ടീച്ചർ, ശ്രീ എ.കെ വത്സൻ മാസ്റ്റർ, ശ്രീ പി.കെ മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ .
 
1978 -79 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ എഴാം തരം ആരംഭിച്ചതോടെയാണ് ഈ സ്ഥാപനം ഒരു പരിപൂർണ അപ്പർ പ്രൈമറി സ്കൂളായി മാറിയത്.
 
തുടക്കത്തിൽ 5 ,6 ,7 ക്ലാസ്സുകളിൽ 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു . കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ ഫലമായി 1994-95 വർഷത്തോടെ എല്ലാ ക്ലാസ്സുകളും 4 ഡിവിഷനുകളായി മാറി . 11 സഹാദ്ധ്യാപകരും 6 ഭാഷാദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരനും ഉൾപ്പെടെ ജോലി ചെയ്‌തിരുന്നു .500 ഓളം കുട്ടികളും വിദ്യാലയത്തിലുണ്ടായിരുന്നു .
 
ഈ വിദ്യാലയത്തിൽ നിന്നും സേവന കാലത്തിനിടയിൽ അകാല ചരമം പ്രാപിച്ച ശ്രീ .പി.എസ് .മുഹമ്മദ് ഇഖ്‌ബാൽ ,ശ്രീ .ടി.പി.വേണു ഗോപാലൻ എന്നീ അദ്ധ്യാപകരെ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുകയും അവരുടെ ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു
"https://schoolwiki.in/വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്