"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/കൊച്ചനുജത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/കൊച്ചനുജത്തി" സംരക്ഷിച...) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/കൊച്ചനുജത്തി എന്ന താൾ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/കൊച്ചനുജത്തി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
10:30, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊച്ചനുജത്തി
എല്ലാ ദിവസവും രാവിലെ ആ കൊച്ചുപെൺകുട്ടി മുറ്റത്തെ മാവിന് വെള്ളമൊഴിക്കുമായിരുന്നു. ആ കാഴ്ച കണ്ട് അച്ഛൻ വാതിൽപടിയിൽ നിൽക്കുമായിരുന്നു. ഒരു ദിവസം ആ പെൺകുട്ടി അച്ഛനോട് ചോദിച്ചു. "അച്ഛാ ഈ മാവ് എത്രത്തോളം വളരും " . അച്ഛൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "നീ എത്രത്തോളം അതിനെ സ്നേഹിക്കുന്നുവോ അത്രത്തോളം അത് വളരും " . ആ മറുപടി അവളെ സന്തോഷവതിയാക്കി. സ്കൂളിൽ നിന്ന് തിരിച്ചെത്തി വൈകിട്ട് അവൾ അന്നത്തെ സ്കൂൾ വിശേഷങ്ങൾ മാവുമായി പങ്കു വയ്ക്കും,മാവിൽ നിന്ന് മാങ്ങ പറിച്ച് തിന്നും. വർഷങ്ങൾ പിന്നിട്ടു. അവൾ വലുതായി, മാവും. ഉപരിപഠനത്തിനായി അച്ഛൻ അവളെ ഹോസ്റ്റലിൽ അയക്കാൻ തീരുമാനിച്ചു . ആദ്യം അവൾ സമ്മതിച്ചില്ല. പിന്നെ അവൾ സമ്മതിച്ചു. ഹോസ്റ്റൽ കാലം അവൾക്ക് വളരെ ദുഃഖകരമായിരുന്നു. തൻ്റെ മാവിനെ പിരിഞ്ഞതിൽ അവൾക്ക് വളരെയധികം സങ്കടമുണ്ടായിരുന്നു. അവൾ ഹോസ്റ്റലിൽ മുറിയിലെ കൂട്ടുകാരുമായി സമ്പർക്കം പുലർത്തിയില്ല. അവൾ ഉപരിപഠനം പൂർത്തിയാക്കി . അവൾക്ക് വീട്ടിലേക്ക് മടങ്ങാൻ അതിയായ സന്തോഷമായിരുന്നു. അപ്പോൾ അവളുടെ ഒരു ചങ്ങാതി ചോദിച്ചു, "നിനക്ക് ഞങ്ങളെ പിരിയുന്നതിൽ സന്തോഷമാണല്ലേ ? " അവൾ പറഞ്ഞു, " നിങ്ങളെ പിരിയുന്നതിൽ എനിക്ക് സങ്കടമുണ്ട് എന്നാൽ സന്തോഷം എൻ്റെ മാവിൻ്റെടുത്തേക്ക് പോകുന്നതു കൊണ്ടാണ്." അവൾ ഹോസ്റ്റലിനു പുറത്തിറങ്ങിയപ്പോൾ അവളെ കാത്ത് അച്ഛൻ നിൽപ്പുണ്ടായിരുന്നു. അവൾക്ക് അതിയായ സന്തോഷം തോന്നി. വീട്ടിലേക്കുള്ള വഴിയിൽ അവൾ മാവിനെ പറ്റി ഒന്നും അച്ഛനോട് ചോദിച്ചില്ല. കാരണം നേരിട്ട് കാണാനായിരുന്നു അവൾക്ക് ആകാംക്ഷ. അവർ വീട്ടിലെത്തി. വീട്ടിലെത്തിയ അവൾ ആ കാഴ്ച കണ്ട് കൂടുതൽ സങ്കടത്തിലായി. താൻ അനുജത്തിയെപോലെ സ്നേഹിച്ച മാവിനെ മുറിച്ച് കളഞ്ഞിരിക്കുന്നു. അവൾ ആ ദിവസം ആരോടും മിണ്ടിയില്ല. ഒന്നും കഴിച്ചതുമില്ല. പിറ്റേ ദിവസം അവൾ അച്ഛനോട് ചോദിച്ചു: എന്തിനാ അച്ഛാ മാവ് മുറിച്ചത്? അച്ഛൻ ഒന്നും മിണ്ടിയില്ല. മകൾ: അച്ഛാ, ഞാൻ അതിനെ എൻ്റെ സ്വന്തം അനുജത്തിയെ പോലെയല്ലേ നോക്കിയത് പിന്നെന്തിനാ അത് മുറിച്ചത്. അച്ഛൻ: മോളേ, നിൻ്റെ ഒരു മാസത്തെ ഫീസ് അടക്കാൻ വേണ്ടിയാമോളേ……. ആ മറുപടി അവളെ കൂടുതൽ സങ്കടത്തി ലാക്കി. എന്നാൽ, താൻ വളർത്തിയ മാവ് തനിക്ക് തന്നെ ഉപകാര പ്പെട്ടു എന്നത് അവളെ ആശ്വസിപ്പിച്ചു. പിറ്റേ ആഴ്ച അളുടെ പിറന്നാൾ ആയിരുന്നു. അച്ഛൻ അവൾക്ക് ഒരു മാവിൻ തൈ സമ്മാനമായി നൽകി. അവൾക്ക് കൂടുതൽ സന്തോഷം പകർന്നു. അവൾ അത് നട്ടു. എന്നിട്ട് അച്ഛൻ അവളോട് പറഞ്ഞു "എന്ത് വന്നാലും ഈ മാവ് ഞാൻ ഒരിക്കലും മുറിക്കില്ല." അവൾ സന്താഷം കൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു. അതിനു ശേഷം ഉപരിപഠനത്തിനായി വീണ്ടും അവൾ ഹോസ്റ്റലിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 13/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ