"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കല്യാണിയും നന്ദനയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കല്യാണിയും നന്ദനയും എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കല്യാണിയും നന്ദനയും എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കല്യാണിയും നന്ദനയും

കൃഷ്ണപുരം എന്ന ചെറിയ ഗ്രാമത്തിലാണ് ഇവർ രണ്ടുപേരുടെയും താമസം.ഇവർ ചേച്ചി അനിയത്തിമാരാണ്, കല്യാണി ചേച്ചിയും നന്ദന അനിയത്തിയുമാണ്.നന്ദന ഒരു വികൃതി കുട്ടിയാണ്.ഒരു ദിവസം ഇവരുടെ മാതാപിതാക്കൾ ഒരു സഞ്ചി നിറയെ ചീരയും ബീറ്റ്റൂട്ടും വാങ്ങികൊണ്ടുവന്നു.(അവൾക്ക് ഇലക്കറികൾ ഒട്ടും ഇഷ്ടമല്ലായിരുന്നു)അവൾ അച്ഛനെയും അമ്മയെയും ചീത്ത പറഞ്ഞു ,ഞാൻ അമ്മയോട് മിഠായിയല്ലേ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞത് എന്നിട്ട് അമ്മ ഇതാണോ കൊണ്ടുവന്നത് . മാതാപിതാക്കൾ നന്ദന ചെറിയ കുട്ടിയായതുകാരണം ചീത്ത പറഞ്ഞില്ല . കുറേ ദിവസം കഴിഞ്ഞു...ഒരു ദിവസം രാവിലെ അമ്മ നന്ദനയുടെ മുറിയിൽ ചെന്ന് അവളുടെ നെറ്റിയിൽ തൊട്ടപ്പോൾ വളരെയധികം ചൂടുണ്ടായിരുന്നു അമ്മയ്ക്ക് പനിയാണെന്നു മനസ്സിലായി. അമ്മ അച്ഛനോട് വിവരം പറഞ്ഞു. അച്ഛനും അമ്മയും കൂടി നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു നന്ദനയ്ക്ക് നല്ല പനിയുണ്ട് കൂടാതെ ദേഹം വളരെ വീക്കാണ്, കുട്ടി ഇലക്കറികൾ കഴിക്കാറില്ലേ ?അമ്മ ഇല്ല എന്നു പറഞ്ഞു.ഡോക്ടർ നന്ദനയോട് ഇന്ന് തൊട്ട് ഇലക്കറികൾ കഴിക്കണമെന്നും ദേഹത്തിന് അസുഖം പ്രതിരോധിക്കാനുള്ള ശേഷിക്ക് ഇലക്കറികൾ വേണമെന്ന് പറഞ്ഞു കൊടുത്തു. നന്ദനയ്ക്ക് ഇലക്കറികളുടെ പ്രാധാന്യം മനസ്സിലായി അന്നുതൊട്ട് നന്ദന ഇലക്കറികൾ കഴിക്കാൻ തുടങ്ങി.

സാന്ദ്ര സുരേഷ്.
7 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ