"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണ - ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണ - ഒരു അവലോകനം എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണ - ഒരു അവലോകനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ - ഒരു അവലോകനം
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഈ വൈറസ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയെ ഇന്ന് കോവിഡ്-19 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. ചുമ, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളിൽ നിന്നും കടുത്ത പനി, ശ്വാസംമുട്ടൽ എന്നിവയിലേക്ക് എത്തിച്ചേരുന്നു. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. ചൈനയിലെ വുഹാൻ പട്ടണത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് Crown എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് ഈ വൈറസിന് ൽകിയിരിക്കുന്നത്. വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ, ചൈന എന്നിവിടങ്ങളിലാണ് ഈ രോഗാവസ്ഥ ഒരു മഹാമാരിയായി പടർന്നുപിടിച്ചിട്ടുള്ളത്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ, പ്രത്യേകിച്ച് ജനസാന്ദ്രത കൂടിയ കേരളം പോലെയൊരു സംസ്ഥാനത്ത് ഈ രോഗവ്യാപനത്തെ പിടിച്ചു കെട്ടാൻ കഴിയുന്നു എന്നത് ഒരു നേട്ടം തന്നെയാണ്.. വ്യക്തമായ ശാസ്ത്രീയമായ പദ്ധതികളും, സുശക്തമായ ആരോഗ്യ ശൃംഖലയും പൊതു ജനങ്ങളുടെ സഹകരണവും തന്നെയാണ് നമ്മുടെ ഈ നേട്ടത്തിന് പിന്നിൽ. ഇന്നിപ്പോൾ പല സംസ്ഥാനങ്ങളും, ലോക രാജ്യങ്ങളും കേരള മാതൃകയെ പറ്റി പ്രശംസിച്ചു കൊണ്ടിരിക്കുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാനും ആശ്വസിക്കാനും വകയുള്ളപ്പോഴും ജാഗ്രത കൈവിടാനുള്ള സമയമായിട്ടില്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മൾ ഇവിടെ തുടർന്നു പോന്ന ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾ യാതൊരു അയവുമില്ലാതെ തുടരേണ്ടതുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതും, അനാവശ്യമായി മുഖത്ത് സ്പർശിക്കുക, ഹസ്തദാനം നൽകുക ഇവയെല്ലാം ഒഴിവാക്കുന്നതും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കണം. ഭയം വേണ്ട.. ജാഗ്രത മതി.. നമ്മൾ അതിജീവിക്കും..
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം