"എ.എൽ.പി.എസ്. കീഴത്തൂർ/അക്ഷരവൃക്ഷം/മടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Majeed1969 എന്ന ഉപയോക്താവ് എ.എൽ.പി.എസ്. കീഴാത്തൂർ/അക്ഷരവൃക്ഷം/മടുപ്പ് എന്ന താൾ എ.എൽ.പി.എസ്. കീഴത്തൂർ/അക്ഷരവൃക്ഷം/മടുപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:38, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

മടുപ്പ്

പൊന്നു കൊറോണേ..
ഒന്നു പോയി തരാമോ?
കൂട്ടുക്കാരെ കണ്ടിടാനായി -
മോഹമേറെയായി.
നീ വന്നനാൾ മുതൽ
ഞാൻ വീട്ടിലിരിപ്പാ..
സ്കൂളിലൊന്നു പോയിട്ടിന്നു -
നാളുകളായി.
കൂട്ടുകൂടലും പിന്നെ പാട്ടു പാടലും
വാട്ട്സപ്പ് വീഡിയോയിലൂടെ - മാത്രമായി.
പ്രവർത്തനങ്ങൾ ഓരോന്നും -
ടീച്ചർ തരുമ്പോൾ
വീട്ടിലിരുന്നു ചെയ്തു ഞങ്ങൾ -
ആകെ മടുത്തു.
സ്കൂളിലൊന്നു പോകണം - ബെഞ്ചിലിരിക്കണം.
മുറ്റത്ത് കൂടിയൊന്ന് - ഓടിക്കളിക്കണം.
കൂട്ടുക്കാരോടൊപ്പം കൂടി -
ചോറുമുണ്ണണം.
കൊണ്ടുവന്ന കറികളൊക്കെ -
ഷെയർ ചെയ്യണം.
ടീച്ചറേ കാണുമ്പോൾ -
ഓടി ചെല്ലണം.
വിശേഷങ്ങൾ ഓരോന്നായി -
കാതിൽ ചൊല്ലണം.
അതിനായി പോണം ഈ-
നാടുവിട്ട്
വേഗമൊന്നു നീ എന്റെ -
പൊന്നു കൊറോണേ.

മയൂഖ് പി കെ
3 A എ എൽ പി സ്കൂൾ കീഴത്തൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത