Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 24: |
വരി 24: |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verification4|name=Sachingnair| തരം= ലേഖനം}} |
14:32, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ ലോകം
കൊറോണ എന്ന മഹാമാരി ലോകമെമ്പാടും കീഴടക്കിയിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ മുൻകരുതലായി വീട്ടിലിക്കുകയാണ് ജനങ്ങൾ. ലോകരാജ്യങ്ങളിൽ വൈറസ് പടരുന്നത് ഒരു പുതുമയേറിയ കാര്യമല്ല. എന്നാൽ ഒന്നരലക്ഷത്തിലധികം പേരെ കൊന്നുതിന്നുന്ന ഈ വൈറസിനെ ഭയപ്പെടുകതന്നെ വേണം< .
< ഭൂമിയിലെ ആദ്യ മനുഷ്യർ തീ കണ്ടു പിടിച്ചത് ഇപ്പോൾ ആർക്കും പുതുമയേറിയ കാര്യമല്ല. എന്നാൽ ഈ തീയുടെ കണ്ടുപിടിത്തത്തോടെ ആധുനിക രംഗത്ത് വളരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കാലം മാറും തോറും മനുഷ്യനും മാറും എന്ന സത്യം നമ്മൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആധുനിക ലോകത്ത് മനുഷ്യരുടെ എണ്ണം പോലെ തന്നെ വർദ്ധിച്ചുവരികയാണ് രോഗങ്ങളും. <
< നമ്മൾ എല്ലാവരും കൊറോണയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ആരാണെന്നുപോലും അറിയാത്ത ലക്ഷകണക്കിന് പേരാണ് തന്റെ ജന്മനാട് പോലും അല്ലാത്ത സ്ഥലങ്ങളിൽ രോഗവും, ദുരിതവും മൂലം കഷ്ടപ്പെടുന്നത് . ചിലർ മരിക്കുകയും ചെയ്യുന്നു. നാട്ടിലുള്ളവർ ആ മൃതദേഹം അവസാനമായി ഒന്ന് കാണാൻ പോലും ആവാതെ വിഷമിക്കുന്നു. എന്നിരുന്നാലും ഈ മഹാമാരിക്കും പറയാൻ ഒരു കഥ കാണും. <
< കാലം മാറുംതോറും പ്രകൃതിയും മാറുകയാണ്. മനുഷ്യന്റെ അതിക്രമങ്ങളെ സഹിക്കാൻ ആകാതെ അതിന്റെ ആയുധങ്ങൾ എടുത്തു മനുഷ്യനെ മനസിലാക്കാൻ ശ്രമിക്കുന്നതായിരിക്കാം ഒരു പക്ഷെ. ആ ശ്രമത്തിന്റെ ഫലമായിരിക്കും ഈ വൈറസും മറ്റു ദുരന്തങ്ങളും നമുക്കുണ്ടാകുന്നത്. ഒന്ന് ചിന്തിച്ചാൽ അതിനുകാരണം നമ്മൾ തന്നെ ആയിരിക്കാം, നമ്മൾ മാത്രമായിരിക്കാം. ലോകത്തു പലയിടത്തും പലപ്പോഴായി പല വൈറസിനുള്ള മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്. അതിനാൽ ഈ മഹാമാരിക്കും ഒരു മരുന്ന് ഉണ്ടാകും. ലോക്‌ഡോൺ മൂലം ജനങ്ങൾ മുഴുവൻ വീടുകളിൽ ആണെങ്കിലും അത് നമ്മൾ കൊറോണക്കെതിരെ നടത്തുന്ന പോരാട്ടമാണ്. നമ്മൾ നയിക്കുന്ന സമരമാണ്. ഈ കൊറോണക്കാലം ചരിത്രത്തിൽ അല്ലെങ്കിൽ ഓർമകളിൽ കുറിക്കപ്പെട്ടിരിക്കുകയാണ്. സ്കൂളില്ല, പരീക്ഷയില്ല, ആരാധനാലയങ്ങളിൽ ഉത്സവമില്ല, ആരും ചെല്ലണ്ട, കടകളില്ല അങ്ങനെ ഒരുപാടു നഷ്ട്ടങ്ങൾ ഈ കൊറോണ കാലത്ത് ഉണ്ടായി പരസ്പരം അറിയാത്ത എത്ര എത്ര ആളുകൾ സഹായമനസുമായി എത്തുന്നുണ്ട്.<
< ലോകദുരന്തങ്ങൾ വിരലുകൾ കൊണ്ട് എണ്ണാൻ സാധിക്കില്ല, എന്നാൽ അതിനു പുറകിലുമുണ്ട് കുറച്ചു നന്മ. എത്ര എത്ര ദുരന്തങ്ങൾ വന്നാലും അതിനെ തോൽപ്പിക്കാനാകും എന്ന ഉറച്ച വിശ്വാസത്തോടെ പോരാടൻ നിരവധി പേരുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് 2018 ലെ പ്രളയം. കോടിക്കണക്കിനു ജനങ്ങൾക്കു വേണ്ടി കഷ്ട്ടപ്പെടുന്ന ഡോക്ടർ മാരും, നേഴ്സ് മാരും, ആരോഗ്യപ്രവർത്തകരും മറ്റു സന്നദ്ധ സേനകളും കൃത്യ സമയത്തു വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന മാധ്യമ പ്രവർത്തകരും ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്ന പോലീസ് കാരും സ്വന്തം ജീവൻ പണയം വെച്ച് നമ്മുടെ ജീവൻ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർ ഇവർ എല്ലാവരും നമുക്ക് ഈശ്വര തുല്യരാണ്. മറ്റുള്ളവരുടെ കുറവുകളിലേക്കു നോക്കാതെ അവരുടെ നന്മ തിരിച്ചറിഞ്ഞു അവരുമായി ഒന്ന് ചേരുമ്പോഴാണ് നാം ഒരു മനുഷ്യ ജീവിയാകുന്നത്. പരിഹാരം ഇല്ലാത്ത പ്രശ്നങ്ങളില്ല, അതുപോലെ തന്നെ ആണ് മരുന്നില്ലാത്ത രോഗങ്ങളും. ഈ മഹാമാരിക്ക് എതിരെയുള്ള മരുന്ന് നമ്മുടെ കൈയിൽ തന്നെ ഉണ്ടായിരിക്കാം. <
< ഏതൊരു മതമാണെങ്കിലും ഏത് രാജ്യ മാണെങ്കിലും രക്തത്തിന്റെ നിറം ചുവപ്പ് തന്നെ ആണ്. അത് എത്ര മായ്ച്ചാലും മാറുകയില്ല. എവിടെയോ നമുക്കായി കാത്തു നിൽക്കുന്ന മരണത്തെ തേടി പോകരുത്. നമ്മുടെ ലോകത്തിനു വേണ്ടി, ഭൂമിക്ക്‌വേണ്ടി ഒരുമയോടെ ഉണരാം, ഉയരാം. <
< ഓരോ ദുരന്തവും പാഠമാക്കുക, ഇല്ലെങ്കിൽ ജീവിതം ശാപമാണ്. കൊറോണയെ നേരിടാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം,ഒന്നിച്ചു കീഴടക്കാം <
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|