"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/എന്നാലും എന്റെ കോവിടേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്നാലും എന്റെ കോവിടേ.... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

11:16, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്നാലും എന്റെ കോവിടേ....

ലോകത്തെ മുഴുവൻ ചുട്ടു കരിക്കാൻ ശേഷിയുള്ള ആറ്റം ബോംബ് കളും, അല്ലാത്ത ഗുണ്ട് കളും കൃത്യ സ്ഥാനത്തു തന്നെ എത്തിച്ചേർന്നു ആയിരങ്ങളെ തകർക്കാൻ കഴിവുള്ള സ്വയം നിയന്ത്രിത വാണങ്ങൾ ആയിരക്കണക്കിന് യുദ്ധവിമാനങ്ങളും ആയി ലോകം മുഴുവൻ ചുറ്റിത്തിരിയുന്ന നൂറുകണക്കിന് വിമാനവാഹിനി ആണവ യുദ്ധക്കപ്പലുകൾ, ലോകത്തെവിടെയും അട്ടിമറി സംഘടിപ്പിക്കാൻ കഴിവുള്ള ചാരസംഘടനകൾ, മനുഷ്യരെ കൊന്നൊടുക്കാൻ ഉള്ള സംഹാര ആയുധ കച്ചവടത്തിലെ കേമൻ, jive ആയുധങ്ങളുടെ നിരവധി ശേഖരം സർവോപരി ലോക സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളുടെ തലതൊട്ടപ്പൻ...

പക്ഷേ പറഞ്ഞിട്ടെന്താ കാര്യം പവനായി ശവമായി എന്നു പറഞ്ഞത് പോലെയായി കാര്യങ്ങൾ. കൊറോണ ഒരു പാവ മായി വന്നു വാതിലിൽ മുട്ടി അമേരിക്ക യുടെ സുരക്ഷ ക്രമീ കരണങ്ങളെ മറി കടന്നു അകത്തു കയറിയപ്പോൾ, വ്യാപാര, വ്യാവസായിക മേഖലയിൽ മുതലാളി മാരുടെ നഷ്ടം പരിഗണിച്ചു... ലോക്ക് ഡൗണോ... എന്തു ലോക്ക് ഡൌൺ, കോവിഡിനെക്കാൾ വലുതു ഞങ്ങടെ കൈയിലി രിക്കുമ്പോൾ എന്തോന്ന് കോവിഡ് എന്നു ചോദിച്ചവർ സാമൂഹ്യ സുരക്ഷ ക്രമീകരണങ്ങളും, ആരോഗ്യ മേഖലയും കയ്യൊഴിഞ്ഞ വർ, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ കൊള്ളയടി ക്കായി സ്വന്തം ജനതയെ ഒറ്റു കൊടുത്തവർ,,.. കൊറോണ രോഗികളെ ചികിത്സിക്കാനുള്ള ആശുപത്രികള്, മരുന്നോ, ഡോക്ടർമാരോ ഇല്ലാതെ ഇന്ന് കൈയും കാലും ഇട്ടു അടിക്കുന്നു...

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുലക്ഷം കൊറോണ രോഗികളുമായി അമേരിക്ക ഇന്ന് ഒന്നാമത് എത്തിയിരിക്കുന്നു. ആദ്യം അസുഖം ആദ്യം അസുഖം പടർന്നുപിടിച്ച ചൈനയിലെ മരണം 3800 നടുത്ത് നിൽക്കുമ്പോൾ അമേരിക്കയിൽ മരണം പന്തീരായിരം കവിഞ്ഞിരിക്കുന്നു. ... രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക ലോകമെമ്പാടും നടത്തിയ പാതകങ്ങൾ ഇറാക്ക്, ലിബിയ, സിറിയ, പാലസ്തീൻ,, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലെ യുദ്ധങ്ങൾ, ഐഎം എഫ്, ലോകബാങ്ക്, തുടങ്ങിയവയിലൂടെ നടത്തിയ സാമ്പത്തിക അട്ടിമറികൾ. .. ഇവയിലൂടെ തകർന്നുപോയ മൂന്നാം ലോകരാജ്യങ്ങൾ, മരണമടഞ്ഞ ജനലക്ഷങ്ങൾ, ദുരന്തങ്ങൾക്ക് ഇരയായി ഇരയായി അഭയാർത്ഥികളായി നാടുവിടേണ്ടിവന്ന പതിനായിരങ്ങൾ... അവരുടെ നിലവിളികൾ... കുഞ്ഞുങ്ങളുടെ ദീനരോദനങ്ങൾ..

അമേരിക്കൻ ജനത ഒരു പക്ഷേ ഇപ്പോൾ ഓർക്കുന്നുണ്ടാവും..... ക്യൂബയിൽ നിന്നുള്ള ഒരു മെഡിക്കൽ സംഘത്തിന് വേണ്ടി മരണത്തിനു കീഴ്പ്പെട്ടു കൊണ്ടിരിക്കുന്ന അമേരിക്കയിലെ നന്മനിറഞ്ഞ മനസ്സുകൾ ഒരുപക്ഷേ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട് ആയിരിക്കും.

ശ്രീശാന്ത് എസ്
9 C ജി.എച്ച്.എസ്സ്.എസ്സ്. വയല
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം