"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/പ്രകൃതി പ്രശാന്ത സുന്ദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി പ്രശാന്ത സുന്ദരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:15, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി പ്രശാന്ത സുന്ദരി

പച്ചയുടയാട ചുറ്റി പൂവുകൾ തോറും തേനായ്
സർവ്വ ചരാചര രൂപിണിയായി നിർഝരി -
നിലാവിൽ നീരാടി പ്രശാന്തസുന്ദരിയായ്
മാരുതൻ തഴുകും മലരിൽ മദ്ധ്യ മേനിയിൽ
മനമായി അണയുന്നൊരു മധ്യപാനായി ….
പുഷ്പസൃഷ്ടി കണക്കെ പൊഴിയുന്നൊരു മാരിയായ്
പുലരിപ്പൊൻ കിണ്ണത്തിനെ പെറ്റൊരു സുന്ദരി
പറവകൾ തൻ കള്ള ജനം കേട്ടുകൊണ്ടിളകിയാടു-
ന്നൊരു വൻമദോന്മത്തായ്
നിശാഗന്ധി പൂവിടും രാത്രിയിൽ ഉന്മാദഭവതിയായി
ശൈലത്തെ ഹരിതാഭയാക്കുന്ന അഴകുമായ്
സഹ്യന്റെ മടിയിൽ പിറന്നൊരു പുണ്യം.
ഹേമന്ത രാവിൽ ഹൃദയസ്പർശിയായ്
ആരെയും മോഹപ്പിക്കുന്നൊരു കാമിനി
ആനന്ദ രൂപിണി ആലോലദായിനി ...
ആഴിയിലെ അലകളായി സുന്ദരിയാ മൊരു പെൺകൊടിപോലെ
മരതകക്കാന്തിയിൽ മുങ്ങിമുങ്ങി മഞ്ജുളരൂപിയായ്
പ്രകൃതി നമ്മെ ഉദരത്തിൽ പേറിയവൾ.

പൂജ ബിജു
8 G ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത