"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
പ്രമാണം:36324 ournewbuilding photo.jpeg | പ്രമാണം:36324 ournewbuilding photo.jpeg | ||
പ്രമാണം:36324 christmasprogram .jpeg | പ്രമാണം:36324 christmasprogram .jpeg | ||
പ്രമാണം:36324 childrensday .jpeg | |||
</gallery> | </gallery> | ||
17:28, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .മാന്നാർ സ്റ്റോർ ജംഗ്ഷന് തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം.
ചരിത്രം
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്.
1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.
ഭൗതികസൗകര്യങ്ങൾ
- ടോയിലറ്റ്
- വായനശാല
- പാചകപ്പുര
- കളി സ്ഥല0
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | എം.കൊച്ചുകുഞ്ഞ് | ........................ |
2 | ശ്രീമതി മോഹിനി | 2009-2010 |
3 | ശ്രീമതി.ലതാകുമാരി അമ്മ | 2011-2013 |
4 | ശ്രീമതി നിലോഫർ | 2014-2015 |
5 | ശ്രീമതി ഷീല | 2015-2016 |
6 | ശ്രീമതി സിന്ധു | 2016-2017 |
7 | ശ്രീമതി നസീമ | 2018-2022 |
നേട്ടങ്ങൾ
- കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന
- കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ
- കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
- മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം
- ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
- ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി
- എല്ലാ വെള്ളിയാഴ്ചയും ബാലസഭ
- സമൂഹ പങ്കാളിത്തം
- പഠനയാത്ര എല്ലാവർഷവും
- ജൈവവൈവിധ്യ പാർക്ക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസർ ഹൃദയകുമാരി : സാഹിത്യകാരി, നിരൂപക
ശ്രീ പി എ നെടുവേലി : കർഷകസംഘം പ്രസിഡന്റ്
ശ്രീ പ്രമോദ് കണ്ണാടി ശ്ശേരിൽ : മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രിമതി ആശ : ഹെഡ്മിസ്ട്രസ് പാവുക്കര
ചിത്രശേഖരം
-
-
-
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
-
-
-
വഴികാട്ടി
{സ്റ്റോർ ജംഗ്ഷന് തെക്കുവശം
- തിുവല്ല-മാവേലിക്കര പാത
- മാന്നാർ പി എച്ച് എച്ച് സി യിൽ നിന്നും രണ്ടു കിലോമീറ്റർ അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps: 9.3097341,76.5347045 |zoom=18}}