"വയലാർ ബി വി ഗവ. എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
ചേർത്തല താലൂക്കിൽപട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം  വാർഡിൽ വയലാർ തീവണ്ടി ആഫീസിനും വിനോദ സഞ്ചാര കേന്ദ്രമായ അന്ധകാരനഴി ബീച്ചിനും സമീപത്തായി പാറയിൽ ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷര വെളിച്ചം സമ്മാനിച്ചു കൊണ്ട് വിളങ്ങി നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഭാരതി വിലാസം ഗവ: ലോവർ പ്രൈമറി സ്കൂൾ എന്ന വയലാർബി .വി .എൽ .പി.സ്കൂൾ .
           കൃഷിക്കാരും തൊഴിലാളികളുമായ സാധാരണക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സാമൂഹ്യനവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ പ്രമാണിയായ പാറയിൽ കുടുംബ കാരണവർ 50 സെന്റ് സ്ഥലത്തായി 1901 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. പിന്നീട് സർക്കാരിലേക്ക് വിട്ടു നൽകുകയാണ് ഉണ്ടായിട്ടുള്ളത്.
           കേരളത്തിന്റെ
രാഷ്ട്രീയനഭോമണ്ഡലത്തിൽ ഇതിഹാസ വനിതയായിമാറിയ ശ്രീമതി കെ.ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ള പ്രമുഖരും പ്രഗത്ഭരുമായ നിരവധി രാഷ്ട്രീയ സാമൂഹ്യ വ്യക്തിത്വങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയ മുത്തശ്ശിയിലൂടെയാണ് എന്നത് നമുക്ക് ഏവർക്കും അഭിമാനത്തിനും സന്തോഷത്തിനും വക നൽകുന്നതാണ്.
            വിവിധ സർക്കാർ ഏജൻസികളും തദ്ദേശസ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന മത്സര പരിപാടികളിൽ സംസ്ഥാന-ജില്ലാതലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്.
        ആധുനിക രീതിയിൽ സജ്ജമാക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ് മുറികൾ കുട്ടികളുടെ വിവര സാങ്കേതികവിജ്ഞാനത്തിന് വളരെ ഉപയുക്തമാണ്. 2006 മുതൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി വിഭാഗം സ്കൂളിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണ്.
    സ്ഥാപിതമായിട്ട്  ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ നാടിന്റെ നിരവധിയായ നേട്ടങ്ങൾക്കും പുരോഗതിക്കും അടിസ്ഥാനമിട്ട ഈ വിദ്യാലയം വിജ്ഞാനത്തിന്റെ പൊൻപ്രഭ ചൊരിഞ്ഞുകൊണ്ട് പ്രയാണം തുടരുന്നു.....

15:38, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം