"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:23, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന വില്ലൻ

ലോകം മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസിൻ്റെ ആരംഭം ചൈനയിലാണ് . ചൈനയിൽ നിന്ന് ആരംഭിച്ച ഈ വൈറസ് നമ്മുടെ ഇന്ത്യ അടക്കുള്ള നിരവധി രാജ്യങ്ങളെയാണ് പിടികൂടിയത്. നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ് എത്തി .ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നു പിടിക്കുന്ന ഈ വൈറസ് ആളുകളെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.നിരവധി രാജ്യങ്ങളിലായി ലക്ഷകണക്കിന് ജീവനുകളാണ് ഈ വൈറസ് കവർന്നെടുത്തത്.കോറോണ എന്ന ഈ വൈറസിനെ തുരത്താൻ കഠിനമായ പ്രയത്നത്തിലാണ് നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും സർക്കാരും ഒക്കെ.ഈ വൈറസിനെ പ്രതിരോധിക്കാൻ ഉതകുന്ന മരുന്നുകളും വാക്സിനുകളും കണ്ടെത്താത്തതിനാൽ ഈ മഹാമാരിയായി വളർന്നുകൊണ്ടിരിക്കുന്ന വൈറസിനെ ഒരു പരിധി വരെ തടയാനുള്ള മാർഗം എന്ന് പറയുന്നത് ഇടയ്ക്കിടെ കൈകൾ സോപ്പോ അല്ലെങ്കിൽ ഹാൻഡ് വാ ഷോ ഉപയോഗിച്ച് കഴുകുക എന്നതാണ്. ദിനങ്ങൾ കഴിയുംതോറും രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കൂടിക്കൂടി വരുന്ന ഒരു സാഹചര്യത്തിലുണ്ടായിരുന്ന നമ്മുടെ കേരളം ആരോഗ്യ പ്രവർത്തകരുടെ ഒക്കെ പരിശ്രമഫലമായി ഒരു പരിധി വരെ നമ്മൾ അതിജീവിച്ചിരിക്കുകയാണെന്ന് തന്നെ പറയാം .പക്ഷേ പൂർണമായിട്ടില്ല. രോഗികളുടെ എണ്ണം കൂടുതലുള്ളത് കാസർഗോഡ് ജില്ലയിലാണ്. തൊട്ടുപിന്നാലെ കണ്ണൂർ ,മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളുമുണ്ട്. നമുക്ക് ഈ വൈറസിനെ തുരത്തണം, ഇല്ലാതാക്കണം.ഇതിനായി നമുക്ക് ആരോഗ്യ പ്രവർത്തകരുടെയും പേലീസുകാരുടെയും സർക്കാരിൻ്റെയും നിർദ്ധേശങ്ങൾ അനുസരിക്കാം. ഈ മഹാമാരിയെ എന്നന്നേക്കുമായി ഇല്ലാതാക്കാം. പ്രളയവും നിപ്പയും വന്നിട്ടും അതിനെ അതിജീവിച്ച നമ്മുടെ കേരളം കോറോണ എന്ന ഈ വൈറസിനു മുന്നിലും തളരില്ല. കേരളത്തിലെ ജനങ്ങളെല്ലാം ഒത്തൊരുമയോടെയും ഐക്യത്തോടെയും മുന്നേറികൊണ്ടിരിക്കുന്ന കാഴ്ച്ച ഈ ലോകത്തിന് തന്നെ മാത്യക ആണ്.

ദേവിക പി.ടി
ഒൻപതാം ക്ലാസ് കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം