"ജി എൽ പി എസ് അമ്പുകുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് അമ്പുകുത്തി. തോടും പാട വും മരങ്ങളും നിറഞ്ഞ അമ്പുകുത്തി ഗ്രാമത്തിൻ്റെ പ്രധാന ആകർഷണം വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ അമ്പുകുത്തി മല ആണ്. വയനാട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹകൾ ഈ മലയുടെ ഭാഗമാണ്.അമ്പുകുത്തി ഗ്രാമ ചരിത്രം പൂർണമാകാൻ എടക്കൽ ഗുഹാ ചരിത്രം, കൂടെ ചേർത്തേ തീരൂ.എടക്കൽ ഗുഹയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ശ്രീരാമന്റെ അമ്പേറ്റാണ് ഈ പാറയിൽ വിടവുണ്ടായതെന്നാണ് ഒരു വിശ്വാസം അങ്ങനെയാണ് ഈ മലയ്ക്ക് അമ്പുകുത്തി മല എന്ന പേര് ലഭിച്ചത്. നിരവധി വിഗ്രഹങ്ങളും ഈ മലയിൽ കാണാം. | ||
മനുഷ്യ നിർമ്മിതമല്ല ഈ ഗുഹകൾ. ഉയർന്ന് നിൽക്കുന്ന രണ്ട് കൂറ്റൻ പാറകൾ, ഈ പാറകൾക്ക് ഇടയിലായി മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയാണ് ഇതിന് ഗുഹയുടെ രൂപം നൽകുന്നത്. രണ്ട് പാറകൾക്ക് ഇടയിലായി മറ്റൊരു കല്ല് ഇരിക്കുന്നതിനാലാണ് ഈ ഗുഹയ്ക്ക് ഇടക്കൽ എന്ന് പേര് വന്നത്. മുപ്പതടി ഉയരമുള്ള ഈ ഗുഹയ്ക്ക് 98 അടി നീളവും 22 അടി വീതിയുമുണ്ട്. | |||
ശിലാ ലിഖിതങ്ങൾ | |||
ഗുഹയ്ക്കുള്ളിൽ ചില ശിലാ ലിഖിതങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ശിലാലിഖിതം ഇതാണ്. പ്രാചീന കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാജവംശത്തെക്കുറിച്ചാണ് ഈ ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിൽക്കാലത്ത് രേഖപ്പെടുത്തിയ ചില ലിഖിതങ്ങളും ഇക്കൂട്ടത്തിൽ കാണാം. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം. | |||
കാലപ്പഴക്കം | |||
ഈ ഗുഹരൂപപ്പെട്ട കാലത്തെക്കുറിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ബി സി ആറായിരത്തിലാണ് ഈ ഇവിടെ ശിലാലിഖിതം കൊത്തിവച്ചതെന്നാണ് കരുതുന്നത്. പ്രാചീന ശിലായുഗത്തിന്റെ അന്ത്യ കാലഘട്ടത്തിലാണ് ഇത്. | |||
അമ്പുകുത്തി മലയുടെ ചുറ്റുപാടും വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ആളുകൾ ഉണ്ടെങ്കിലും പ്രധാനമായും ആദിവാസി വിഭാഗത്തിൽപ്പെട്ട പണ്ടുമുതൽ തന്ന ഈ പ്രദേശം തികച്ചും ഇവിടുത്തെ ആദിവാസികളായ ചെട്ടിമാർ, പണിയർ, മുള്ളുക്കുറുമർ, കുറുമർ, ഊരാളി നായ്ക്കർ എന്നീ വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ആദിവാസികളിൽ പല വിഭാഗീയ ജാതികളുണ്ടെങ്കിലും അവരുടെ പ്രധാന തൊഴിൽ കൃഷി ആണ്.ഇപ്പോഴും മലയുമായി ബന്ധപ്പെട്ട് പാരമ്പര്യമായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ അവർ നടത്തി വരുന്നു | |||
പുലിയുമായി ബന്ധപ്പെട്ട ഏതോ ചില അനുഷ്ടാനങ്ങളുടെ തെളിവുകൾ എടക്കൽ ഗുഹയിൽ കണ്ടുവന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും പുലികളെ മുടിക്കുന്ന രക്ഷാദേവതയെ എടക്കൽ പരിസര വാസികൾ ഇപ്പോഴും |
12:59, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് അമ്പുകുത്തി. തോടും പാട വും മരങ്ങളും നിറഞ്ഞ അമ്പുകുത്തി ഗ്രാമത്തിൻ്റെ പ്രധാന ആകർഷണം വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ അമ്പുകുത്തി മല ആണ്. വയനാട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹകൾ ഈ മലയുടെ ഭാഗമാണ്.അമ്പുകുത്തി ഗ്രാമ ചരിത്രം പൂർണമാകാൻ എടക്കൽ ഗുഹാ ചരിത്രം, കൂടെ ചേർത്തേ തീരൂ.എടക്കൽ ഗുഹയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ശ്രീരാമന്റെ അമ്പേറ്റാണ് ഈ പാറയിൽ വിടവുണ്ടായതെന്നാണ് ഒരു വിശ്വാസം അങ്ങനെയാണ് ഈ മലയ്ക്ക് അമ്പുകുത്തി മല എന്ന പേര് ലഭിച്ചത്. നിരവധി വിഗ്രഹങ്ങളും ഈ മലയിൽ കാണാം.
മനുഷ്യ നിർമ്മിതമല്ല ഈ ഗുഹകൾ. ഉയർന്ന് നിൽക്കുന്ന രണ്ട് കൂറ്റൻ പാറകൾ, ഈ പാറകൾക്ക് ഇടയിലായി മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയാണ് ഇതിന് ഗുഹയുടെ രൂപം നൽകുന്നത്. രണ്ട് പാറകൾക്ക് ഇടയിലായി മറ്റൊരു കല്ല് ഇരിക്കുന്നതിനാലാണ് ഈ ഗുഹയ്ക്ക് ഇടക്കൽ എന്ന് പേര് വന്നത്. മുപ്പതടി ഉയരമുള്ള ഈ ഗുഹയ്ക്ക് 98 അടി നീളവും 22 അടി വീതിയുമുണ്ട്.
ശിലാ ലിഖിതങ്ങൾ
ഗുഹയ്ക്കുള്ളിൽ ചില ശിലാ ലിഖിതങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ശിലാലിഖിതം ഇതാണ്. പ്രാചീന കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാജവംശത്തെക്കുറിച്ചാണ് ഈ ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിൽക്കാലത്ത് രേഖപ്പെടുത്തിയ ചില ലിഖിതങ്ങളും ഇക്കൂട്ടത്തിൽ കാണാം. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.
കാലപ്പഴക്കം
ഈ ഗുഹരൂപപ്പെട്ട കാലത്തെക്കുറിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ബി സി ആറായിരത്തിലാണ് ഈ ഇവിടെ ശിലാലിഖിതം കൊത്തിവച്ചതെന്നാണ് കരുതുന്നത്. പ്രാചീന ശിലായുഗത്തിന്റെ അന്ത്യ കാലഘട്ടത്തിലാണ് ഇത്.
അമ്പുകുത്തി മലയുടെ ചുറ്റുപാടും വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ആളുകൾ ഉണ്ടെങ്കിലും പ്രധാനമായും ആദിവാസി വിഭാഗത്തിൽപ്പെട്ട പണ്ടുമുതൽ തന്ന ഈ പ്രദേശം തികച്ചും ഇവിടുത്തെ ആദിവാസികളായ ചെട്ടിമാർ, പണിയർ, മുള്ളുക്കുറുമർ, കുറുമർ, ഊരാളി നായ്ക്കർ എന്നീ വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ആദിവാസികളിൽ പല വിഭാഗീയ ജാതികളുണ്ടെങ്കിലും അവരുടെ പ്രധാന തൊഴിൽ കൃഷി ആണ്.ഇപ്പോഴും മലയുമായി ബന്ധപ്പെട്ട് പാരമ്പര്യമായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ അവർ നടത്തി വരുന്നു
പുലിയുമായി ബന്ധപ്പെട്ട ഏതോ ചില അനുഷ്ടാനങ്ങളുടെ തെളിവുകൾ എടക്കൽ ഗുഹയിൽ കണ്ടുവന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും പുലികളെ മുടിക്കുന്ന രക്ഷാദേവതയെ എടക്കൽ പരിസര വാസികൾ ഇപ്പോഴും