"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (MT 1227 എന്ന ഉപയോക്താവ് കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
18:34, 1 ജനുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം ഒരു സംസ്കാരമാണ്. ഒരു വീട്ടിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന നോക്കിയാൽ ഇത് നമുക്ക് മനസിലാക്കാം. ശുചിത്വത്തിൽ പ്രധാനപ്പെട്ടവയാണ് വ്യക്തിശുചിത്വവും പരിസര ശുചിത്വവും. രാവിലെയും രാത്രിയും പല്ല് തേക്കുക, രണ്ടുനേരം കുളിക്കുക, ഭക്ഷണം കഴിക്കുന്നതിനും മുമ്പും പിൻപും കൈകൾ കഴുകുക, കൈകാലുകളിലെ നഖങ്ങൾ മുറിച്ച് വൃത്തിയായി വെക്കുക തുടങ്ങിയവയൊക്കെയാണ് വ്യക്തി ശുചിത്വത്തിലെ പ്രധാനപ്പെട്ടവ. ഇവയെല്ലാം നമ്മൾ പാലിക്കുന്നുണ്ട്. നമ്മൾ മലയാളികൾ പൊതുവെ വ്യക്തിശുചിത്വത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇതുപോലെതന്നെപ്രധാന്യമുള്ളതാണ് പരിസരശുചിത്വവും. എന്നാൽ നമ്മൾ ഇത് വേണ്ടത്ര പ്രാധാന്യത്തോടെ കാണുന്നില്ല.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവയ്ക്കുന്നത്? കേരളം ഒരു ദിവസം പുറന്തള്ളുന്നത് ഏകദേശം 10000 ടൺ മാലിന്യമാണ്. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാത്രമാണ്.ബാക്കി മാലിന്യം മുഴുവൻ കേരളത്തിൽ അങ്ങോളം ഇങ്ങോളം ചിതറിക്കിടക്കുന്നു. ഈ മാലിന്യങ്ങൾ കാരണം കേരളത്തിലെ മണ്ണ്, ജലം, വായു എന്നിവ മലിനീകരിക്കപ്പെടുന്നു. ഇതുമൂലം പല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നശിക്കുകകയും അവയുടെ വംശത്തിനു തന്നെ ഉന്മൂലനം സംഭവിക്കുകയും ചെയ്യുന്നു. ഈ മാലിന്യങ്ങൾ കാരണം പലവിധത്തിലുള്ള രോഗങ്ങൾ പടരാൻ കാരണമാകുന്നു. ഓരോ വർഷവും പുതിയ പുതിയ പണികളാണ് പേടിപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.ഉദാഹരണമായി ഇപ്പോൾ ലോകത്ത് പടർന്ന് പിടിച്ചിട്ടുള്ള കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി. ഈ രോഗം മൂലം ഒന്നരലക്ഷത്തിൽ അധികം ആളുകൾ മരണപ്പെട്ടുകഴിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാം എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഈരോഗത്തെ പ്രതിരോധിക്കാൻ പ്രധാനമായും വേണ്ടത് ശുചിത്വമാണ്.ആശുപത്രിയുമായോ രോഗികളുമായോ മറ്റു പൊതുഇടങ്ങളുമായോ ഇടപെഴകിക്കഴിഞ്ഞാൽ കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ചുരുക്കിപ്പറഞ്ഞാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ ഓരോരുത്തരെയുംപോലെത്തന്നെ പ്രകൃതിയെയും വളരെയധികം സ്വാധീനിക്കുന്നു. നല്ല ശുചിത്വ ശീലങ്ങൾ എന്താണെന്ന് പറഞ്ഞുകൊടുക്കാനും, പഠിപ്പിക്കാനും, പ്രാവർത്തികമാക്കാനും നമ്മൾ കൂട്ടമായി പരിശ്രമിച്ചാൽ മാത്രമേ ആരോഗ്യം എല്ലാവർക്കും എന്ന സാക്ഷാത്കരിക്കാൻ സാധിക്കു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം