"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (MT 1227 എന്ന ഉപയോക്താവ് കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിശേഷങ്ങൾ എന്ന താൾ പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിശേഷങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
18:34, 1 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ വിശേഷങ്ങൾ
ഓർക്കാപുറത്താണ് അത് സംഭവിച്ചത്. മാഷ് പറയുകയാണ് നാളെ മുതൽ സ്കൂൾ അടക്കുമെന്ന്. കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച് നേരത്തെ പത്രത്തിൽ വന്നത് വായിച്ചിരുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് രോഗം ആദ്യം സ്ഥിതികരിച്ചത്.പകരുന്ന രോഗമാണ് ഇത്. കേരളത്തിലുമെത്തി. ഞാനും ഭയന്നു. നമ്മുടെ നാട്ടിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. സാധനം വാങ്ങിക്കാൻ മാത്രം ആളുകൾ പുറത്തിറങ്ങിയാൽ മതി. പോലീസ് പിടിക്കുന്നത്കൊണ്ട് ആരും വീട്ടിൽനിന്ന് പുറത്തിറങ്ങാതായി.എല്ലാവരും വീട്ടിൽത്തന്നെ. കോവിഡ് 19 ഒരുപാട് പേർ മരിക്കാൻ കാരണമായി. കുറേപ്പേർ മരണത്തിൽനിന്നരക്ഷപെട്ടു.പിറന്നാൾ, വിഷു, പൂരം എന്നിവ ഞാൻ ആഘോഷിച്ചില്ല. ജൂണിൽ സ്കൂൾ തുറക്കുമോ എന്നെനിക്കറിയില്ല. വീട്ടിൽ ഇരുന്ന് കുറെ കാര്യങ്ങൾ ചെയ്തു. വായനമൂല തയ്യാറാക്കി. എന്റെ വായനമൂലയിൽ 12 പുസ്തകങ്ങളുണ്ട്.അമ്മയോടൊപ്പം പച്ചക്കറിത്തോട്ടം ഉണ്ടാക്കി. ചായ ഉണ്ടാക്കാൻ പഠിച്ചു. വിറക് എടുത്തുവെക്കാൻ വീട്ടുകാരെ സഹായിച്ചു. രോഗം ലോകത്ത് പടരുകയാണ്.കേരളത്തിൽ രോഗം കുറഞ്ഞു എന്നുവെച്ച് നമ്മൾ പുറത്തിറങ്ങി നടക്കരുത്. നമ്മുടെ ലോകത്തിലെ രോഗം ബാധിച്ചവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും ഒന്ന് ചിന്തിച്ചുനോക്കൂ. നമുക്ക് കോവിഡ് 19 എന്ന രോഗത്തെ തുരത്തണമെന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പ് പറയുന്നത് അതേപടി അനുസരിക്കേണ്ടിവരും. നമ്മുടെ കേരള സർക്കാർ നമുക്കുവേണ്ടിയാണ് പറയുന്നത്. അവർക്ക് ജനങ്ങളെ ശിക്ഷിക്കണമെന്നൊന്നുമില്ല. സർക്കാർ പറയുന്നത് കേൾകാത്തവർക്കാണ് ശിക്ഷ ലഭിക്കുന്നത്. ഈ സമയങ്ങളിൽ നമ്മൾ ദൂരയാത്ര ഒഴിവാക്കുക. ഒരു കാര്യം എനിക്ക് പ്രത്യേകം പറയാനുണ്ട്. എവിടെയെങ്കിലും അത്യാവശ്യമായി പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക. സാനിറ്റൈസർ,സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകുക. അപ്പൊ എല്ലാ കൂട്ടുകാരും വീട്ടിൽ ഇരിക്കണേ.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം