"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 68: | വരി 68: | ||
ഞങ്ങളുടെ ആല്‍ബം [http://www.youtube.com/watch?v=cNrsk4XzGvE എന്റെ കൊച്ചുഗ്രാമം] | ഞങ്ങളുടെ ആല്‍ബം [http://www.youtube.com/watch?v=cNrsk4XzGvE എന്റെ കൊച്ചുഗ്രാമം] | ||
മലയാളകഥയില്‍ പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങള്‍ | |||
തീര്‍ത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമഭാവനയുടെ കൈകള്‍ | |||
കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുല്‍കിയിരുന്നു. ബഷീറിന്റെ ഈ | |||
ജീവിത ദര്‍ശനം വരും തലമുറയിലേക്കു കൂടി പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വര്‍ഷത്തെ ബഷീര്‍ ദിനാഘോഷ | |||
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുന്‍ പാലക്കാട് BPO ശ്രീ. വേണുമാസ്റ്റര്‍ ആയിരുന്നു. | |||
ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ കഥാഭാഗങ്ങളുടെ നാടകാവതരണം,കഥാപാത്രാവിഷ്ക്കാരം, പ്രഭാഷണം, മാമ്പഴം | |||
കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടന്നു..
മാഡംക്യൂറി ദിനത്തോടനുബന്ധിച്ച് കുമാരി മേഘ അസംബ്ലിയില്‍ പ്രഭാഷണം നടത്തി. ക്ലാസുകളില്‍ പതിപ്പ്, ചുമര്‍ പത്രിക എന്നിവ തയ്യാറാക്കി..
[[ചിത്രം:Untitled.png]] | മാഡംക്യൂറി ദിനത്തോടനുബന്ധിച്ച് കുമാരി മേഘ അസംബ്ലിയില്‍ പ്രഭാഷണം നടത്തി. ക്ലാസുകളില്‍ പതിപ്പ്, ചുമര്‍ പത്രിക എന്നിവ തയ്യാറാക്കി..
[[ചിത്രം:Untitled.png]] |
12:51, 8 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി വി എച്ച് എസ് എസ് മലമ്പുഴ
കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും
ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി
സ്ക്കൂള്‍ മലമ്പുഴ.പ്രകൃതിരമണീയവുംശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ
വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ജി. വി. എച്. എസ്. എസ്. മലമ്പുഴ | |
വിലാസം | |
മലമ്പുഴ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-11-2011 | Gvhss123 |
ചരിത്രം
1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി.
1980-ല്‍ ഹൈസ്കൂളായി മാറി
1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു.
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ഭൗതിക സൗകര്യങ്ങള്‍
3ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയില്‍ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികള്‍
ഉണ്ട്. 2008ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികള്‍ നിലവില്‍ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,
ലാബുകള്‍, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തില്‍ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു
പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അര്‍പ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകള്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോക്കിടീമുകള്‍ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാര്‍ത്തുന്നു.
സംസ്ഥാന പ്രവേശനോത്സവം 2008
ഒന്നാംതരം ഒന്നാന്തരം
ഹെറിറ്റേജ് മ്യൂസിയം)
ഞങ്ങളുടെ അധ്യാപകര്‍ (ഇവിടെ ക്ളിക്ക് ചെയ്യുക)
ഞങ്ങളുടെ ആല്‍ബം എന്റെ കൊച്ചുഗ്രാമം
കഥയുടെ സുല്‍ത്താന് പ്രണാമം
മലയാളകഥയില്‍ പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങള്‍തീര്‍ത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമഭാവനയുടെ കൈകള്‍ കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുല്‍കിയിരുന്നു. ബഷീറിന്റെ ഈ ജീവിത ദര്‍ശനം വരും തലമുറയിലേക്കു കൂടി പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വര്‍ഷത്തെ ബഷീര്‍ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുന്‍ പാലക്കാട് BPO ശ്രീ. വേണുമാസ്റ്റര്‍ ആയിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ കഥാഭാഗങ്ങളുടെ നാടകാവതരണം,കഥാപാത്രാവിഷ്ക്കാരം, പ്രഭാഷണം, മാമ്പഴം
കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടന്നു..
മാഡംക്യൂറി ദിനം
മാഡംക്യൂറി ദിനത്തോടനുബന്ധിച്ച് കുമാരി മേഘ അസംബ്ലിയില്‍ പ്രഭാഷണം നടത്തി. ക്ലാസുകളില്‍ പതിപ്പ്, ചുമര്‍ പത്രിക എന്നിവ തയ്യാറാക്കി..
SPC Seminar
spcയുടെയും മലമ്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ zero-budget farming-നെ കുറിച്ചു നടന്ന സെമിനാര്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.അഞ്ജു ജയന്‍ ഉദ്ഘാടനം ചെയ്തു.ആചാര്യ വിനയ കൃഷ്ണ സെമിനാര്‍ പ്രബന്ധം
അവതരിപ്പിച്ചു. തുടര്‍ന്ന് അമ്മമാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍എന്നിവര്‍ സംസാരിച്ചു.
വായന-അറിവിന്റെ അക്ഷയപാത്രം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വായന അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂണ്‍ 20 മുതല്‍27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന് പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തി.
വായനാകുറിപ്പുകള്‍ ആസ്വാദനകുറിപ്പുകള്‍ എന്നിവ തയ്യാറാക്കി..
മക്കള്‍ക്ക് താങ്ങായി...
ഉയര്‍ന്ന ഗ്രേഡുകളോടു കൂടിയുള്ള വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി പത്താം തരം വിദ്യാര്‍ത്ഥികളുടെ അമ്മമാരുടെ ഒരു യോഗം സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ ഈ യോഗത്തില്‍ പങ്കുവെയ്ക്കപ്പെട്ടു. ഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി.ബാലന്‍, കൗണ്‍സിലര്‍ ശ്രീമതി ലക്ഷ്മി, ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായ JPHN കുമാരി ചാരുത, അജിത്കുമാര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഉഷ ടീച്ചര്‍ എന്നിവര്‍ അമ്മമാരുടെ യോഗത്തില്‍ സംസാരിച്ചു.
ഭൂമിയ്ക്ക് ഒരു ദിനം
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു മുന്നില്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. തന്നെക്കാള്‍ വലുതും തനിയ്ക്കു ശേഷവും നിലനില്‍ക്കുന്നതുമാണ് പ്രകൃതിയെന്നും, പ്രകൃതിയുടെ ഒരംശം മാത്രമായ തനിയ്ക്ക് പ്രകൃതിയില്ലാതെ നിലനില്‍ക്കാനാവില്ല എന്നുമുള്ള ബോധം ഊട്ടിയുറപ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി UNEP തിരഞ്ഞെടുത്ത "വനങ്ങള്‍: പ്രകൃതി നമ്മുടെ സേവനത്തിന് "എന്നത് അവതരിപ്പിക്കപ്പെട്ടുകൊണ്ട് പരിസ്തിതിദിന പ്രതിജ്ഞ എടുത്തു. കുട്ടികള്‍ പരിസ്ഥിതിദിന സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാര്‍ഡുകളും ബാഡ്ജുകളും ധരിച്ചാണ് അസംബ്ലിയ്ക്കെത്തിയത്. തുടര്‍ന്ന് Eco club-ന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിന ബോധവത്കരണത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി നടത്തുകയുണ്ടായി. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യ വനവല്‍ക്കരണം P.T.A പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന്‍ ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം 2011
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത കൂടുതല്‍ സജീവവും അര്‍ഥവത്തുമായ പ്രവര്‍ത്തനങ്ങളുമായി ഒരു വിദ്യാലയ വര്‍ഷം കൂടി വന്നെത്തിയിരിയ്ക്കുന്നു. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം സ്കൂള്‍ അങ്കണത്തില്‍ വെച്ച് ബഹുമാനപ്പെട്ട മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും അണിനിരന്ന ഘോഷയാത്ര ഉണ്ടായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ഒന്നാം തരത്തിലെ കുസൃതിക്കുരുന്നുകളെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികള്‍ മനോഹരമായി അലങ്കരിച്ചിരുന്നു.