"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്.കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന താൾ ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കോവിഡ്-19

നമ്മുടെ ജീവിതക്രമങ്ങൾ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങൾ ഇനിയും പലതും നടക്കാനുണ്ട്. കണ്ടാൽ വട്ടത്തിൽ കുറെ സൂചിമുനകൾ പൊന്തി നിൽക്കുന്ന ഒരു സാധനം. കണ്ടാൽ പാവം ആണെങ്കിലും ആ ഒരു ഭീകരനാണ്. എല്ലാ രാജ്യങ്ങളും ഇതിനു മുന്നിൽ അടിയറവു പറഞ്ഞു. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങൾ പോലും ഇതിനു മുന്നിൽ അടിയറ പറഞ്ഞപ്പോഴും കേരളം പതറാതെ പിടിച്ചു നിന്നു അതിനു നന്ദി പറയേണ്ടത് നമ്മുടെ മുഖ്യമന്ത്രിയോടും ആരോഗ്യ ശൃംഖല യോടുമാണ്.
ലോകമഹായുദ്ധകാലത്തി നേക്കാൾ നിരവധി ആളുകൾ ഈ രോഗം പിടിപെട്ടു മരിച്ചു. ന്യൂക്ലിയർ ബോംബുകളും മിസൈലുകളും കോഡ് 19 മുന്നിൽ നിഷ്ഫലം. മറ്റു വൈറസുകളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും ഈ വൈറസ് ലോകത്താകെ ഒരു ലക്ഷത്തിലേറെ പേരെ മരണത്തിലേക്ക് നയിച്ചു. കൊറോണ കാലത്ത് വ്യക്തി ശുചിത്വവും ആരോഗ്യ ശുചിത്വവും ഒരുപോലെ പ്രധാനമാണ്. ഇപ്പോൾ പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കുന്നത് നല്ലതാണ്. കോവിഡ് 19 കാരണം പ്രഖ്യാപിച്ച ലോക്ക്ഡൗൺ അന്തരീക്ഷമലിനീകരണം വളരെ കുറച്ചു. പൊതുസ്ഥലങ്ങൾ വൃത്തിഹീനമായ കാരണം വൈറസ് വ്യാപനം എളുപ്പമായി.
കോവിഡ് കാലത്ത് നുണപ്രചരണങ്ങളും വ്യാജ വൈദ്യന്മാരും നിരവധിയാണ്. പോലീസ് ശക്തമാണെങ്കിലും ഇത്തരക്കാർ ഒരുപരിധിവരെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു ഇത് നീതിക്ക് നിരക്കാത്തതാണ്. കേരളം ലോകത്തിന് മാതൃകയാണ് മറ്റ് സംസ്ഥാനങ്ങളിൽ എല്ലാംതന്നെ പട്ടിണിമരണങ്ങൾ വളരെ നടന്നുകഴിഞ്ഞു. നാം ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.

അഭിരാം. കെ
5 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം