"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊണ്ടാലെ പഠിക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊണ്ടാലെ പഠിക്കു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊണ്ടാലെ പഠിക്കു എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊണ്ടാലെ പഠിക്കു എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കൊണ്ടാലെ പഠിക്കു
പണ്ട്, അതിമനോഹരമായ ഒരു കൊച്ചുഗ്രാമത്തിൽ മഹിയും രാമുവും ഉണ്ടായിരുന്നു. ഇവർ വലിയ കൂട്ടുകാരായിരുന്നു. അങ്ങിനെ കാലങ്ങൾ കഴിഞ്ഞുപോയി. മഹി വിദേശത്തേക്ക് പഠിക്കാനായിപ്പോയി. രാമു നാട്ടിൽതന്നെ പഠനം തുടർന്നു. കാലങ്ങൾ പിന്നിട്ടു. മഹിയുടെ പഠനം കഴിഞ്ഞു അവൻ തിരിച്ചെത്തി. നാട്ടിലെ വയലുകളും, പുഴകളും, കുന്നുകളും.... എല്ലാം അവൻ കണ്ടു. ആർത്തികൊണ്ടു മഹി ഗ്രാമത്തെ ചൂഷണം ചെയ്യാൻ ആരംഭിച്ചു.... ഇതുകണ്ട രാമു മഹിയെ എതിർത്തു. ഇങ്ങിനെ ചെയ്താൽ വരുംതലമുറയ്ക്ക് ഇവിടെ ജീവിക്കാൻ സാധിക്കില്ല. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തിവെക്കാൻ രാമു അപേക്ഷിച്ചു. മഹിയുടെ ലാഭക്കൊതി കൊണ്ട് കുന്നുകളും, വയലുകളും ഇടിച്ചുനിരത്തി മണ്ണിട്ടുമൂടി പുതിയകെട്ടിടങ്ങൾ പടുത്തുയർത്തി. അങ്ങിനെ ആ ഗ്രാമത്തിലെ ഏറ്റവും വലിയ കോടീശ്വരൻ മഹിയായിത്തീർന്നു. ചൂഷണം സഹിക്കവയ്യാതെ പ്രകൃതി പ്രതികരിക്കാൻ തുടങ്ങി. കുടിവെള്ളക്ഷാമം രൂക്ഷമായി. ആ ഗ്രാമത്തിലെ പ്രശ്നങ്ങൾ മഹിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. മഹി ഒരു പുതിയ തീരുമാനമെടുത്തു. അവൻ രാമുവിനോട് പറഞ്ഞു, ഇനി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. പുതിയ മരങ്ങൾ വെച്ചുപിടിപ്പിച്ചും തണ്ണീർത്തടങ്ങൾ ഒരുക്കിയും നമ്മുടെ ഗ്രാമത്തെ സംരക്ഷിക്കാം.....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ