"ജി.എം.എൽ.പി.എസ് കൂമണ്ണ/അക്ഷരവൃക്ഷം/ഒരു സ്വപ്നവും വെള്ളപ്രാവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ.പി.എസ്കൂ മണ്ണ/അക്ഷരവൃക്ഷം/ഒരു സ്വപ്നവും വെള്ളപ്രാവും എന്ന താൾ ജി.എം.എൽ.പി.എസ് കൂമണ്ണ/അക്ഷരവൃക്ഷം/ഒരു സ്വപ്നവും വെള്ളപ്രാവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി | | സ്കൂൾ= ജി എം എൽ. പി എസ് കൂമണ്ണ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19816 | | സ്കൂൾ കോഡ്= 19816 | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
19:53, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ഒരു സ്വപ്നവും വെള്ളപ്രാവും
കൊറോണയും ലോക് ഡൗണും ആയതു കൊണ്ട് എങ്ങും പോവാനില്ലാതെ വീട്ടിൽ ഒതുങ്ങിയിരിപ്പാണ് ഞാനും. കളിച്ചും ചിരിച്ചും ചെടികൾ നനച്ചും അങ്ങനെ പോവുന്നു. അങ്ങനെ ഇന്നലെ രാത്രി ഉറങ്ങുമ്പോൾ എനിക്ക് നല്ലൊരു സ്വപ്നം കൂട്ട് വന്നു. ഒരു സുന്ദരിയായ വെള്ള പ്രാവ് പറന്നുവന്നു എന്റെ അടുത്തിരുന്നു. സ്നേഹത്തോടെ വിളിച്ചു. "കുട്ടീ... ". ഹായ് ! എന്തു സുന്ദരിയാ ഇവൾ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അവൾ പറഞ്ഞു " കുട്ടീ.. എന്റെ കൂടെ പോരുന്നോ..? ഞാൻ ഒത്തിരി കാര്യങ്ങൾ കാണിച്ചു തരാം". എനിക്ക് സന്തോഷമായി. അങ്ങനെ ഞാനും പ്രാവും യാത്ര തുടങ്ങി. അവൾ എനിക്ക് മനോഹരമായ പ്രകൃതി കാണിച്ചു തന്നു. തെളിഞ്ഞ വെള്ളമൊഴുകുന്ന പുഴകളും മലകളും കാടുകളും പൂക്കളും മരങ്ങളും പാടങ്ങളും തോടുകളും കുളങ്ങളും അങ്ങനെ ഒത്തിരി കാഴ്ചകൾ. പൂമ്പാറ്റകളും തുമ്പികളും കിളികളും മൃഗങ്ങളും എല്ലാം എത്ര സന്തോഷത്തിലാണെന്നോ. എവിടെയും മാലിന്യങ്ങളില്ല. ശുദ്ധമായ കാറ്റ്. അങ്ങനെ എന്തെല്ലാമാണെന്നോ..? ഞാൻ ശെരിക്കും അത്ഭുദപ്പെട്ടു. അപ്പോൾ പ്രാവ് പറഞ്ഞു. "നമ്മുടെ പ്രകൃതിയെ ഒത്തിരി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്താൽ ഇങ്ങനെ ഇരിക്കും. ശുദ്ധമായ പ്രകൃതി തരുന്ന വായുവും വെള്ളവും എല്ലാം ശുദ്ധമായിരിക്കും. അതു നമ്മെ ആരോഗ്യമുള്ളവരാക്കും. ആരോഗ്യത്തിന് ഭക്ഷണവും വേണ്ടേ... അതു ജങ്ക് ഫുഡുകളിൽ നിന്ന് കിട്ടില്ല. പകരം പ്രകൃതി തരുന്ന പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും ഇലക്കറികളും എല്ലാം ഭക്ഷണത്തിൽ ചേർക്കണം. അങ്ങനെ നമ്മളും നമ്മുടെ ചുറ്റുപാടുകളും എല്ലാം ശുദ്ധമായാൽ നമ്മൾ നല്ല ആരോഗ്യവാന്മാർ ആകും. രോഗങ്ങൾക്ക് നമ്മെ പെട്ടെന്ന് തോൽപ്പിക്കാനാവില്ല. " എനിക്ക് അത്ഭുതം തോന്നി. ഈ പ്രാവിന് ഇതൊക്ക എങ്ങനെ അറിയാം. ഞാൻ ചോദിച്ചു "ഇതൊക്കെ നിന്റെ അമ്മ പറഞ്ഞു തന്നതാണോ..? ". അതിനവൾ ഒന്ന് ചിറകടിച്ചു കാണിച്ചു. പെട്ടെന്ന് കണ്ണ് തുറന്നപ്പോൾ പ്രാവിനെ കാണുന്നില്ല. ഓ.. സ്വപ്നം ആയിരുന്നു. എന്നാലും ആ സ്വപ്നവും പ്രാവും.. എനിക്ക് ഇഷ്ടപ്പെട്ടു. അവൾ പറഞ്ഞതെല്ലാം ഞാൻ അനുസരിക്കും. എന്നെയും ചുറ്റുപാടിനെയും ഈ പ്രകൃതിയെയും എല്ലാം ശുദ്ധിയോടെ നോക്കിയാൽ രോഗങ്ങൾ എല്ലാം തോറ്റു പോവുമല്ലോ.. അങ്ങനെ ഈ ഭൂമി സുന്ദരിയാകും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ