"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Rejithvengad എന്ന ഉപയോക്താവ് സേക്രഡ്ഹാർട്ട് എച്ച്. എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/നാളേക്കായ് എന്ന താൾ സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/നാളേക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:08, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നാളേക്കായ്

ലോകമൊരു കളിപ്പാവയായി
ന്നു മാറി ഈ മഹാമാരിയിൽ.
പിടയുന്ന ലോകത്തിനു മുന്നിൽ
നാമുമൊരു സാക്ഷിയായ്.
അടിയോടടി തെറ്റി വീണിടേണ്ട നാം
അടിയോടടി വെച്ച് കേറിടേണം.
പണമാണ് വലുതെന്ന് ലോകം
പറഞ്ഞു. പണമല്ല വലുതെന്ന്
നാമറിഞ്ഞു. നേരമില്ലവനന്നു
നോക്കിടുവാൻ നാലു കൃഷി
ചെയ്തീടുവാൻ, മുറ്റത്തെ
മണ്ണിൽ രുചിയറിഞ്ഞവനിന്ന്.
അങ്കണത്തെ മാവിൽ നോക്കി
ടുന്നു. പ്ലാവു കാണാത്തവനിന്നു
പ്ലാവിന്റെ ചോട്ടിൽ, വീടു കാണാ
ത്തവനിന്നു വീട്ടിനുള്ളിൽ.
ആഡംബരമില്ല പൊങ്ങച്ചമില്ല
മാനവനിന്നൊന്നായിടുന്നു.
മറു ജീവനായ് തൻ ജീവൻ
വെടിയുന്നയീ നാലു ദിക്ക്
പാലകന്മാരെ വണങ്ങിടുന്നു.
ഭയമല്ലിന്നിവിടെ വളരുന്നത്
ഒരുമയാണിവിടെ വാഴുന്നത്.
അതിജീവനത്തിൽ മധു നുണ-
യുവാൻ ലോകമിന്നു കാക്കുകയായി
കാത്തിരുന്നീടാം നല്ലൊരു നാളേക്കായ്
വിടരട്ടെ നാളെ പൊൻ സൂര്യ-
ബിംബം. നേരിടാം നമുക്കൊ-
ന്നായ് ലോകത്തിനായ്.......

 

മിഥുന രാജൻ
9 A സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത