"ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Tknarayanan എന്ന ഉപയോക്താവ് ഹൈസ്കൂൾ പരിപ്പ്./അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:19, 21 ഡിസംബർ 2021-നു നിലവിലുള്ള രൂപം
പരിസ്ഥിതി
എന്താണ് പരിസ്ഥിതി? ഇതിനു ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല.പല ഘടകങ്ങൾ ഉൾകൊള്ളുന്നതാണ് പരിസ്ഥിതി.നാം അതിവസിക്കുന്ന നിറയെ പ്രേത്യേകതകൾളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്നു വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം,ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ,കടൽ, കായൽ, കാടുകൾ, പർവതങ്ങൾ, പുഴകൾ, പാതകൾ, തുടങ്ങി സമൂഹം ഒന്നിച് അനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനാവശ്യവും അശാസ്ട്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും അതുവഴി ഈ ഭൂമിയുടെ തന്നെയും നിലനിൽപ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ വികസനം നടത്തുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയേ മതിയാകൂ.പ്രകൃതി വിഭവങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിച്ചുകൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കാതെ പരിസ്ഥിതി സൗഹാർദ്ദപരമായ വികസനമാണ് നടപ്പിൽ വരുത്തേണ്ടത്.സ്വയം പ്രതിരോധിക്കാനുള്ള പരിസ്ഥിതിയുടെ കഴിവ് നിലനിർത്തണം. പുനഃസൃഷ്ടിക്കാൻ സാധിക്കുന്ന പരിസ്ഥിതി വിഭവങ്ങലാണ് മണ്ണ്, ജലം എന്നിവ. ഇവയെ സംരെക്ഷിച്ചേ മതിയാകൂ. ജീവന് ആധാരമായ വായുവിന്റെ മലിനീകരണവും തടഞ്ഞേ മതിയാവൂ. പരിസ്ഥിതി പ്രേശ്നങ്ങൾ വരുമ്പോൾ മാത്രം പ്രീതികരിക്കാതെ പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവതലമുറയായി നമ്മൾക്കു വളരാം.അതിനായി ഈ വിഷയത്തെ മനസ്സിരുത്തി ചിന്തിച്ചു നമ്മളിൽ തന്നെ പരിസ്ഥിതി നന്മ്മക്കുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങാം.....
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 21/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം