"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== WORLD AIDS DAY CELEBRATED
<gallery>
Image:AIDS DAY PLEDGE.JPG|Caption1
Image:RALLEY.JPG|Caption2
</gallery> ==
ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.  രാവിലെ നടന്ന പ്രത്യേക  അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ്  വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു.
==  യുവജനോല്‍സവം ഗംഭീരമായി. ==
==  യുവജനോല്‍സവം ഗംഭീരമായി. ==
ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു.  സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

19:22, 12 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

== WORLD AIDS DAY CELEBRATED

==

ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു.

യുവജനോല്‍സവം ഗംഭീരമായി.

ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള നടന്നു

സേവനദിനം ആചരിച്ചു

29-9-2010 ഉച്ചയ്ക്കുശേഷം സ്കൂളില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സ്ക്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. സ്ക്കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
കുട്ടികള്‍ക്ക് ലഘുഭക്ഷണമായി ബ്രഡ്ഡും ചായയും നല്‍കി.

ഈ വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന് നടന്നു.
വിവിധ മേഖലകളിലെ പ്രദര്‍ശന വസ്തുക്കളുമായി കുട്ടികള്‍ ഉല്‍സാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദര്‍ശന വസ്തുക്കള്‍ സമ്മാനാര്‍ഹമായി.

ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ​ ക്ലാസ്സ് നടത്തി. സ്കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടിയില്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആദര്‍ശ്കുമാര്‍ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു.

ഓണാഘോഷം

മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സ്ക്കൂളില്‍ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടന്‍ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂള്‍ മുറ്റത്തു് അന്‍പതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മല്‍സരാടിസ്ഥാനത്തില്‍ പൂക്കളങ്ങളൊരുക്കി. ആണ്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വടം വലി മല്‍സരം നടന്നു. പെണ്‍ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാന്‍ പ്രജകളെക്കാണാന്‍ നേരത്തെ തന്നെ എഴുന്നള്ളി.
എല്ലാവര്‍ക്കും പായസ വിതരണവും നടന്നു.

അവാര്‍ഡ് ഫെസ്റ്റ് നടന്നു

2009-2010 അധ്യയന വര്‍ഷം പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ഫെസ്റ്റ് 2010 നടന്നു. പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു. കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ റിമല്‍ മാത്യു, അമല്‍ കെ. ആര്‍. എന്നിവര്‍ക്കും 5 മുതല്‍ 12 വരെ സ്റ്റാന്റേര്‍ഡുകളില്‍ മികച്ച വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാര്‍ഡുകള്‍ നല്‍കി.

പ്രമാണം:അവാര്‍ഡ്.jpg

ഡ്രീംസ് പ്രദര്‍ശിപ്പിച്ചു

ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക് സഹായകമായി.

WEB SITE INAUGURATED

June 6 2008. The newly created website of this school was inaugurated by the Deputy Director (Edn), Ernakulam , Mr.M.D.MURALI AT 10 AM on 6-6-08. A number of dignitaries like Mr. K.R.Mohanan (Bar Association), Mrs. K.Chandra(DEO Ernakulam), Mr. M.I. Jos (Manager, VHSS Irimpanam)Mr. E.V.Thankappan(President, Thiruvamkulam Panchayath), Mrs. Chandrika Devi(Member, Block Panchayath) Mr. Chandran Kunnappilly ,( P.T.A. President), Mr.Prince (SPACE) were also present on the auspicious occasion. .

പ്രമാണം:Web site.jpg