"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗങ്ങളാൽ സമ്പന്നമായ ഈ കാലത്ത് രോഗ പ്രതിരോധം എന്ന വസ്തുത വളരെ പ്രാധാന്യമുള്ളതാണ്. രോഗിയാകുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധിയേക്കാൾ എത്രയോ നല്ലതാണ് രോഗപ്രതിരോധത്തിനു വേണ്ടി നമ്മൾ സ്വീകരിക്കുന്ന നടപടികൾ.
നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളിലും രോഗപ്രതിരോധത്തിനായുള്ള മാർഗ്ഗങ്ങൾ നമ്മുക്ക് കണ്ടെത്താനാവും. രോഗ പ്രതിരോധത്തിന് ഏറ്റവും ഉചിതമായ മാർഗ്ഗം ശുചിത്വമാണ്. ശുചിത്വത്തിലൂടെ നമ്മുടെ ഏതൊരു രോഗത്തേയും പ്രതിരോധിക്കാൻ സാധിക്കും. ശുചിത്വത്തെ രണ്ടായി തിരിക്കാം - വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും. നമ്മൾ ശുചിത്വമുള്ളവരായിരിക്കണം. രണ്ട് നേരം കുളിക്കുക, നഖങ്ങൾ വെട്ടുക, ശരീരം വൃത്തിയാക്കുക, രാവിലയും രാത്രിയും പല്ല് വൃത്തിയാക്കുക, ദക്ഷണം കഴിക്കുന്നത്തിനു മുമ്പും അതിനു ശേഷവും കൈയും വായും വൃത്തിയാക്കുക - ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ നമ്മുക്ക് വ്യക്തിശുചിത്വം കൈവരിക്കാൻ സാധിക്കും. വഴിയരികിൽ പ്ലാസ്റ്റിക്ക് നിക്ഷേപിക്കാതിരിക്കുക, വഴിയരികിൽ തുപ്പാതിരിക്കുക, ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ നമ്മുക്ക് സാമൂഹിക ശുചിത്വം നേടാനാവും.
ഇപ്പോഴത്തെ കാലത്ത് നമ്മുക്ക് രോഗം പ്രതിരോധിക്കാൻ സാധിച്ചാൽ അത് വളരെ വലിയ ഒരു നേട്ടമാണ്. ദൈവം നമ്മുക്ക് സമ്മാനിച്ച നമ്മുടെ ശരീരത്തെ പ്രതിരോധശേഷിയുള്ളതാക്കി നമ്മുക്ക് വളർത്തിയെടുക്കാം. രോഗ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നമ്മുക്ക് നമ്മുടെ ജീവിത സമയം നീട്ടിയെടുക്കാൻ സാധിക്കും. 'താൻ പാതി ദൈവം പാതി' എന്നാണല്ലോ. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുക്ക് നമ്മുടെ കർത്തവ്യമായി സ്വീകരിക്കാം.

സിമിൽ ചാർലി
9 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - ലേഖനം