"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മറുപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സ്കൂൾ കോഡ് ശെരിയാക്കി)
 
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
| സ്കൂൾ=സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
| സ്കൂൾ കോഡ്=05043
| സ്കൂൾ കോഡ്=31077
| ഉപജില്ല=പാലാ
| ഉപജില്ല=പാലാ
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം

21:40, 22 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

മറുപടി


മന്നിൽ പിറന്നൊരു മാനവൻതാൻ
മണ്ണിനെ വെണ്ണീറാക്കിടുന്നു
കാടുകൾ വെട്ടി സൗധങ്ങൾ പണിയുന്നു
പാറകൾ പൊട്ടിച്ച് ഭൂമികുലുക്കുന്നു.
മണലുകൾ വാരി നദികളെ കൊല്ലുന്നു
ഗ്രാമങ്ങളെയെല്ലാമെ നഗരങ്ങളാക്കുന്നു.
ഭൂമിതൻ പുതപ്പിൽ വിള്ളലുകൾ വീഴിച്ചു
മാനവൻ തൻ സംഹാരതാഝവത്താൽ
ഭൂമിയാം അമ്മ പൊറുതിമുട്ടിയപ്പോൾ
കോറോണയെന്നോരു പേരിലൂടെ
ഈശ്വരൻ തന്നെ പിറവികൊണ്ടു.
കാട്ടിൽ സൈര്യവിഹാരം നടത്തിടും
ജീവിയെ തിന്നും ചൈനയിൽ തന്നെ
പിറവിയെടുക്കുന്ന സംഹാരമൂർത്തി;
ഭൂലോകമാകെ ഓടിയെത്തിയതും
ഓടിയൊളിച്ച മാനവൻ വീടിനുള്ളിൽ
വായുമലിനീകരണം നിലച്ചിടുമ്പോൾ
ശബ്ദമലിനീകരണം നിലച്ചിടുമ്പോൾ
ശാന്തനായി ഭൂമി വിലസ്സിടുന്നു.

അഭിരാം
HSS സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 10/ 2020 >> രചനാവിഭാഗം - കവിത