ഗവ. എച്ച് എസ് കുറുമ്പാല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

2022-23 അധ്യയന വർഷം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ ചെടികളും അലങ്കാര ചെടികളും വച്ചുപിടിപ്പിച്ചു . സ്കൂളും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്നതിന്റെ ചുമതലയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഏറ്റെടുത്തു. പച്ചക്കറിത്തോട്ടം ഒരുക്കി മനോഹരമാക്കി.

2023-24 അധ്യയന വർഷം

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തെെകൾ കെണ്ട്‍വന്നു.സ്‍കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ച്‌ ഈ അധ്യയന വർഷത്തെ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,കൊളാഷ് നിർമ്മാണം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2024-25 അധ്യയന വർഷം

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ച‍ു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സ‍ുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.