ഗവ. എച്ച് എസ് കുറുമ്പാല/പരിസ്ഥിതി ക്ലബ്ബ്
2022-23 അധ്യയന വർഷം
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ ചെടികളും അലങ്കാര ചെടികളും വച്ചുപിടിപ്പിച്ചു . സ്കൂളും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്നതിന്റെ ചുമതലയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഏറ്റെടുത്തു. പച്ചക്കറിത്തോട്ടം ഒരുക്കി മനോഹരമാക്കി.
2023-24 അധ്യയന വർഷം
ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തെെകൾ കെണ്ട്‍വന്നു.സ്‍കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ച് ഈ അധ്യയന വർഷത്തെ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,കൊളാഷ് നിർമ്മാണം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2024-25 അധ്യയന വർഷം
ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ചു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
2025-26 അധ്യയന വർഷം
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻെറ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഫലവൃക്ഷ തെെ നടൽ ഉദ്ഘാടനം കുറുമ്പാല ഗവ. ഹെെസ്‍കൂളിൽ വെച്ച് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ തെെകൾ നട്ട് ഉദ്ഘാടനം ചെയ്കു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജോസ്,ബുഷറ വെെശ്യൻ,കൃഷി ഓഫീസർ ആര്യ,ഹെഡ്‍മാ സ്റ്റർ കെ അബ്ദുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,അധ്യാപകർ,പിടിഎ അംഗങ്ങൾ,പരിസ്ഥി തി ക്ലബ്ബ്,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ പ്രെെമറി,ഹെെസ്‍കൂൾ കുട്ടികൾക്കായി ചിത്രരചന,ക്വിസ്,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.പ്രത്യേക അസംബ്ലി ചേരുകയും ഹെഡ്‍മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.ലീഡർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു
ലോക പരിസ്ഥിതി ദിനം-സ്‍കൂൾ തല മത്സര വിജയികൾ
പോസ്‍റ്റർ രചന: നിവേദ് കെ സ് (6A -ഒന്നാം സ്ഥാനം),ഹന്ന ഫാത്തിമ (7A-രണ്ടാം സ്ഥാനം),ഫർഹ ടി (6A -മൂന്നാം സ്ഥാനം),ഓൺലെെൻ ക്വിസ് മത്സരം: മിൻഹ ഫാത്തിമ 7B,നിവേദ് കെ സ് 6A,ഷയാൻ ഹാദി 5B (ഒന്നാം സ്ഥാനം), നജ ഫാത്തിമ 6A(രണ്ടാം സ്ഥാനം),സൂരജ് എം എസ് 6A, മുഹമ്മദ് നാഫിഹ് 7B (മൂന്നാം സ്ഥാനം).ക്വിസ്: അംജ ഫാത്തിമ 4A(ഒന്നാം സ്ഥാനം),മുഹമ്മദ് ഷയാൻ 4A(രണ്ടാം സ്ഥാനം). കളറിംഗ് മത്സരം: നിയ ഫാത്തിമ 1A(ഒന്നാം സ്ഥാനം), മിൻഷാ മജീദ് 1B(രണ്ടാം സ്ഥാനം).
ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി
വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'. കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മുതൽ തുട ക്കം കുറിച്ചു.ഇതിൻെറ ഭാഗമാ യി കുട്ടികളിൽ നിന്ന് ലഭിക്കുന്ന പൂച്ചട്ടികൾ അതത് ക്ലാസുകൾക്ക് മുമ്പിൽ സജീകരിച്ച് മനോഹര മാക്കുന്നു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് കുട്ടി കളിൽ നിന്ന് ലഭിക്കുന്നത്.
പിറന്നാളിനൊരു പൂച്ചെടി, ഹരിത വിദ്യാലയം - വാർത്തകളിൽ നിറഞ്ഞ് ജി എച്ച് എസ് കുറുമ്പാല
വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചെടി'. കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.പൂർണ്ണമായും പ്ലാസ്റ്റിക് രഹിതമായ ക്യാമ്പസിൽ കുട്ടികൾ പിറന്നാൾ ദിനത്തിൽ മിഠായിക്ക് പകരം പൂച്ചെടി സമ്മാനിക്കുന്നു.

ഒപ്പം ഹരിത വിദ്യാലയ പ്രവർത്തനത്തിൻെറ ഭാഗമായി ചെണ്ടുമല്ലി കൃഷിയും, പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വളരെ മികച്ച രീതിയിൽ നടക്കുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ മലയാള മനേോരമ, മംഗളം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളും,മലനാട് ചാനലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി.