ജി എച്ച് എസ് എസ് വയക്കര/ശതാബ്ദി ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13093 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശതാബ്ദി സംഘാടകസമിതി രൂപീകരണയോഗം

കിഴക്കൻ മലയോര ജനതയുടെ അക്ഷര സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേകിയ ജി എച്ച് എസ് എസ് വയക്കര ശതാബ്ദി നിറവിൽ...... 2024 ൽ നൂറാം വർഷത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിൻ്റ ശതാബ്ദി സമുചിതമായി ആഘോഷിക്കാനും വിദ്യാലയത്തിൻ്റെ സർവ്വതോൻമുഖമായ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം നമ്മുടെ നാടിൻ്റെ കലാ സാംസ്ക്കാരിക കായിക മഹിമയ്ക്ക് മാറ്റുകൂട്ടും വിധത്തിൽ വിദ്യാലയശതാബ്ദി ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും സംഘാടകസമിതി രൂപീകരണയോഗം 29-10.2023 ഞായർ രാവിലെ 10.00 മണിക്ക് വിദ്യാലയത്തിൽ വെച്ച് ചേരുകയുണ്ടായി.


വയക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി സംഘാടക സമിതിയുടെ പ്രഥമ എക്സിക്യൂട്ടീവ് യോഗം

8-11-2023 - ന്

- വിദ്യാലയത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ചേരുകയുണ്ടായി. 126 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ശതാബ്ദി ആഘോഷകമ്മിറ്റി ചെയർമാൻ ശ്രീ.പി.എൻ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ് സ്മിത കെ.ടി നന്ദി പറയുകയും ചെയ്തു. സംഘാടക സമിതി രക്ഷാധികാരി ഡോ.ഡി.സുരേന്ദ്രനാഥ്, കൺവീനർ കെ കെ സുരേഷ് കുമാർ മാസ്റ്റർ ഫിനാൻസ് കമ്മിറ്റി കൺവീനർ രവി പൊന്നം വയൽ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീഎം.കെ.സുരേഷ് കുമാർ മാസ്റ്റർ, കലാസാംസ്കാരിക കമ്മിറ്റി കൺവീനർ ശ്രീ എം.വി.രാഘവൻ മാസ്റ്റർ, ശ്രീ .ജലാൽ മാസ്റ്റർ,പ്രഭാകരൻ, ശ്രീഎ.കെ രാജൻ എന്നിവർ സംസാരിച്ചു. പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു രാജൻ കുട്ടി, വാർഡ് മെമ്പർ ശ്രീമതി പി. സുഗന്ധി പഞ്ചാത്തംഗങ്ങളായ ശ്രീമതി ആർ.രാധാമണി, ശ്രീമതി പുഷ്പ മോഹൻ ,അഭിഷേക് എന്നിവരെക്കൂടാതെ സബ് കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു തീരുമാനങ്ങൾ -സബ് കമ്മിറ്റികൾ അവതരിപ്പിച്ചു

1.ഫിനാൻസ്

2.കലാ സാംസ്കാരികം

3.സ്റ്റേജ് &സൗണ്ട്

4.പ്രചാരണം

5.റിസപ്ഷൻ

6.പൂർവ അധ്യാപക ഏകോപനം

7 പ്രോഗ്രാം

8.പൂർവ വിദ്യാർത്ഥി ഏകോപനം

9.പ്രതിഭാ സംഗമം

10.ഫുഡ്

11.സുവനീർ

12.കായികം

13.മീഡിയ& ഡോക്യുമെന്റേഷൻ

14.വോളണ്ടിയർ

പാനൽ അംഗീകരിച്ചു

2-20 - 11 - 23 നു മുമ്പായി

സബ് കമ്മിറ്റികൾ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.

3 - 30-11-23-നു മുമ്പായി പ്രാദേശിക സംഘാടക സമിതികൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ചുവടെ കൊടുക്കുന്ന സ്ഥലങ്ങളിൽ പ്രാദേശിക സംഘാടക സമിതികൾ ചേരാൻ തീരുമാനിച്ചു

വയക്കര,കൊരമ്പക്കല്ല്,വങ്ങാട്,പൊന്നം വയൽ 1-2,കുടവൻ കുളം,പാടിച്ചാൽ തട്ട്,ചീർക്കാട്,

ചന്ദ്രവയൽ,മച്ചിയിൽ,തട്ടുമ്മൽ 1-2,നെടും ചാൽ,ഞെക്ളി,കരിപ്പോട്,കുണ്ടു വാടി,കൂടം,ചരൽ കൂടം,

ഉമ്മറപ്പൊയിൽ,കൊല്ലാടതുടങ്ങി ഇരുപത്തി നാലോളം പ്രാദേശിക സംഘാടക സമിതികൾ രൂപീകരിക്കുവാനുള്ള തീരുമാനംഅംഗീകരിച്ചു.തിരുമേനി പ്രാപ്പൊയിൽ ഭാഗത്തുളള പൂർവവിദ്യാർഥികളെ ഏകോപിപ്പിക്കുവാൻ കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു '

ശതാബ്ദി സംഘാടക സമിതി രൂപീകരണയോഗം
നോട്ടീസ്