ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
I18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്I18028
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല MANJERI
ലീഡർHAROON RASHEED
ഡെപ്യൂട്ടി ലീഡർSINAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SADIKALI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA
അവസാനം തിരുത്തിയത്
26-06-2024Shee

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.

ഡിജിറ്റൽ പൂക്കള മത്സരം

ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .

സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40. അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന് നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും സബ്ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ് വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു