"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 54: വരി 54:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:42027 ntr4.jpg|200px]]
[[പ്രമാണം:42027 rdd.jpg|200px]]
[[പ്രമാണം:42027 ntr2.jpg|300px]]
[[പ്രമാണം:42027 rdd2.jpg|200px]]
[[പ്രമാണം:42027 nature.jpg|200px]]
[[പ്രമാണം:42027 rdd3.jpg|200px]]
[[പ്രമാണം:42027 ntr5.jpg|200px]]
[[പ്രമാണം:42027 rdd4.jpg|200px]]
[[പ്രമാണം:42027 ntr3.jpg|200px]]
[[പ്രമാണം:42027 rdd1.jpg|200px]]
|}
|}
</center>
</center>

21:12, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം(03/06/2024)

2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തോടെ സ്വീകരിച്ചു. തുടർന്ന് നടന്ന അസംബ്ലിയിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ കല്ലറ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ സുധീരൻ സർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ നീതുലക്ഷ്മി കുട്ടികളോട് സംവദിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ ഗോപാലകൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ് അഞ്ചനകുമാരി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നസീം സർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് പുതുതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളെ നോട്ടുബുക്കും പേനയും നൽകി സ്വാഗതം ചെയ്തു. അസംബ്ലിക്ക് ശേഷം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. വിദ്യാർഥികൾക്ക് മധുരം നൽകി. ശേഷം നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ സുധീരൻ സർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ലാലി കുമാരി ടീച്ചർ, സ്കൂൾ കൗൺസിലർ ശ്രീമതി ആര്യ എന്നിവർ നേതൃത്വം നൽകി

പരിസ്ഥിതി ദിനം(05/06/2024)

2024 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ കല്ലറ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ. സുകുമാരൻ നായർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്‌,പ്രിൻസിപ്പൽ, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം, പ്രഭാഷണം, പരിസ്ഥിതി ഗാനാലാപനം എന്നിവ ഉ ണ്ടായിരുന്നു. തുടർന്ന് വൃക്ഷതൈ നടീൽ, വൃക്ഷതൈ വിതരണം എന്നിവയ്‌ക്ക് ശേഷം പരിസ്ഥിതിദിന സന്ദേശ റാലി നടത്തി.പരിസ്ഥിതി ക്വിസ്,ഉപന്യാസം, കവിതാരചന,, പോസ്റ്റർ രചന, ചിത്രരചന,റീൽസ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും പോസ്റ്റർ പ്രദർശനവും പരിസര ശുചീകരണവും സംഘടിപ്പിച്ചു.

ബാലവേല വിരുദ്ധദിനം 2024(12/06/2024)


ജൂൺ 19 വായനദിനം 2024(19/06/2024)

പി എൻ പണിക്കർ അനുസ്മരണം വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വായനയെ ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരുടെ ഓർമ്മദിനം മലയാളം അധ്യാപികയായ ലാലികുമാരി ടീച്ചറിന്റെ നേതൃത്വ ത്തിൽ സമുചിതമായി ആചരിച്ചു.കുമാരി ഭാഗീരഥി വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.തദവസരത്തിൽ നടത്തിയ സാഹിത്യ വിനോദങ്ങളായ അക്ഷരശ്ലോകവും കാവ്യകേളിയും ഏറെ ഹൃദ്യമായിരുന്നു. ഏതാനും കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ടും കവിത ആലാപനവും ചടങ്ങിന് മാറ്റുകൂട്ടി. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചിരുന്നു. യുപിഎച്ച്എസ് വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനം നേടിയ വിജയികളെയും തദവസരത്തിൽ അനുമോദിച്ചു.