"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 202: വരി 202:
35052_yoga_day_2425_(4).jpg
35052_yoga_day_2425_(4).jpg
35052_yoga_day_2425_(5).jpg
35052_yoga_day_2425_(5).jpg
</gallery>
== ഹിന്ദി ക്ലബ് ഉദ്‌ഘാടനം ==
<div align="justify">
ഹിന്ദി ക്ലബ് ഉദ്‌ഘാടനം സ്കൂൾ സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി ഉദ്‌ഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. ഷീബ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. സുമിമോൾ ക്ലബ് പ്രവർത്തനങ്ങൾ വിവരിച്ചു. കുട്ടികളുടെ പ്രതിനിധികളായ അഭിരാമി . എസ്, ജയകൃഷ്ണൻ എന്നിവർ കുട്ടികളോട് സന്നിഹിതരായിരുന്നു.
</div>
<gallery mode="packed-hover">
35052_hindi_club_inauguration_24251.jpg
35052_hindi_club_inauguration_24252.jpg
35052_hindi_club_inauguration_24253.jpg
35052_hindi_club_inauguration_24254.jpg
</gallery>
</gallery>
==മെറിറ്റ് അവാർഡ് ==
==മെറിറ്റ് അവാർഡ് ==
വരി 236: വരി 246:
35052_adolescence_health_(2).jpg
35052_adolescence_health_(2).jpg
35052_adolescence_health_(3).jpg
35052_adolescence_health_(3).jpg
</g'''allery>
</gallery>
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==
<div align="justify">
<div align="justify">
വരി 247: വരി 257:
35052_mathsclub_(5).jpg
35052_mathsclub_(5).jpg
</gallery>
</gallery>
== XD - ഇംഗ്ലീഷ് മാഗസിൻ ==
<div align="justify">
പത്താം ക്ലാസിലെ ഡി ഡിവിഷനിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന പ്രകാശനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികയായ സിസ്റ്റർ അനിലയുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ തയ്യറാക്കിയത്.
</div>
<gallery mode="packed-hover">
35052_xd_magazine_2425_1.jpg
35052_xd_magazine_2425_2.jpg
35052_xd_magazine_2425_3.jpg
</gallery>
==പെയിന്റിംഗ് മത്‌സരം ==
==പെയിന്റിംഗ് മത്‌സരം ==
<div align="justify">
<div align="justify">
വരി 256: വരി 277:
35052_drawing_artsclub_(3).jpg
35052_drawing_artsclub_(3).jpg
35052_drawing_artsclub_(4).jpg
35052_drawing_artsclub_(4).jpg
</gallery>
==  പി റ്റി എ ജനറൽ ബോഡി ==
<div align="justify">
2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു.  കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ  യോഗത്തിൽ ചർച്ച ചെയ്തു. രക്ഷാകർത്താക്കൾക്കായി മുൻ എസ് എസ് എ പ്രോജക്ട് ഡയറക്ടർ ആയിരുന്ന ശ്രീ. സുരേഷ് കുമാർ സാർ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശം ഫാ. ജോസഫ് വയലാട്ട് നൽകി. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു.
</div>
<gallery mode="packed-hover">
35052_pta_gpta_2425_(1).jpg
35052_pta_gpta_2425_(4).jpg
35052_pta_gpta_2425_(5).jpg
35052_pta_gpta_2425_(6).jpg
35052_pta_gpta_2425_(7).jpg
</gallery>
==  സ്കൂൾ സാമൂഹ്യശാസ്ത്രമേള  ==
<div align="justify">
2024 -25 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്രമേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു.  സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , അത്‍ലസ് മേക്കിങ് തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ ഹൗസുകളിൽ നിന്നുള്ള നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
</div>
<gallery mode="packed-hover">
35052_ssfair_24251.jpg
35052_ssfair_24252.jpg
35052_ssfair_24253.jpg
35052_ssfair_24254.jpg
35052_ssfair_24255.jpg
35052_ssfair_242511.jpg
</gallery>
== സ്കൂൾ ശാസ്ത്രമേള ==
<div align="justify">
2024 25 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആശംസകൾ അർപ്പിച്ചു. സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, സയൻസ് പ്രോജക്ട് , ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് , ഹെർബേറിയം , മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം തുടങ്ങി ഫുഡ് ഡെലിവറി റോബോട്ട് വരെ സ്കൂൾ ശാസ്ത്രമേളയിൽ മത്സരത്തിന് അണിനിരന്നു.
</div>
<gallery mode="packed-hover">
35052_sc_fair_2425_1.jpg
35052_sc_fair_2425_2.jpg
35052_sc_fair_2425_3.jpg
35052_sc_fair_2425_4.jpg
35052_sc_fair_2425_6.jpg
35052_sc_fair_2425_7.jpg
35052_sc_fair_2425_10.jpg
</gallery>
== വിജ്ഞാന പേടകം 3.1  ==
<div align="justify">
കഴിഞ്ഞ മൂന്നു വർഷങ്ങളായി നടന്നു വരുന്ന വിഞാനപേടകം ഇത്തവണയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിഞാനപേടകം പ്രവത്തനങ്ങൾ നടന്നു വരുന്നത്. ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഇത്തവണ പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വിജ്ഞാന പേടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 
</div>
<gallery mode="packed-hover">
35052_vinjanapedakam_2425_1.jpg
35052_vinjanapedakam_2425_2.jpg
35052_vinjanapedakam_2425_4.jpg
35052_vinjanapedakam_2425_7.jpg
35052_vinjanapedakam_2425_8.jpg
</gallery>
== സ്കൂൾ കായികമേള 2024  ==
<div align="justify">
2024-25 അദ്ധ്യയന വർഷത്തെ സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ആണ് നടത്തപ്പെട്ടത്. സ്കൂൾ ഹെഡ് മിസ്ട്രസ് പതാക ഉയർത്തി കായികദിനം ഉദ്‌ഘാടനം ചെയ്തു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് കായികദിനത്തിന്റെ എല്ലാ ആശംസകളും നേർന്നു. കുട്ടികളുടെ പ്രതിനിധി ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌നയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടു കൂടി വിവിധ മത്സരങ്ങൾ ആരംഭിച്ചു.
</div>
<gallery mode="packed-hover">
35052_sports_day_242511.jpg
35052_sports_day_24252.jpg
35052_sports_day_24251.jpg
35052_sports_day_24253.jpg
35052_sports_day_24254.jpg
</gallery>
</gallery>

23:11, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2024-25

പ്രവേശനോത്സവം

2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. ഈ വർഷത്തെ പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി എത്തിച്ചേർന്നത് ശ്രീ. വയലാർ രാമവർമ്മ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അദ്ദേഹം തന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എട്ടിലെയും ഒൻപതിലേയും കൂട്ടുകാർ എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശാരീരിക പരിമിതികൾ മറികടന്ന് ഒമ്പതാം ക്ലാസിലെ മാസ്റ്റർ ജിനു പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചത് കുട്ടികളിൽ വളരെ കൗതുകമുണ്ടാക്കി. സ്കൂൾ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ജോസ്ന യോഗ നടപടികൾക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

രക്ഷാകർതൃ ശാക്തീകരണ പരിപാടി

പ്രവേശനോത്സവത്തോടൊപ്പം തന്നെ രക്ഷകർത്താക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. ഒരു നല്ല രക്ഷാകർത്താവിന് ഉണ്ടാകേണ്ട ഗുണങ്ങൾ, എങ്ങനെയാണ് രക്ഷാകർത്താവ് കുട്ടികളുമായി ഇടപഴകേണ്ടത്...ഇങ്ങനെ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ചാവിഷയങ്ങളായി. സ്‌കൂളിലെ സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ ആണ് ക്ലാസ്സ് നയിച്ചത്.

പരിസ്ഥിതിദിനാഘോഷം

നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പോസ്റ്റർ രചന ഫോട്ടോഗ്രാഫി മത്സരം റീൽസ് മത്സരം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ “കൃതി @പ്രകൃതി” പോസ്റ്റർ സീനിയർ അധ്യാപകനായ ജോസഫ് സർ ഹെഡ്‍മിസ്ട്രസ് ആയ സിസ്റ്റർ ജോസ്നയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ, ഓഫീസ് അസിസ്റ്റന്റ് ആയ ശ്രീ. സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.

സമുദ്രദിനാഘോഷം

“Waves of change collective action for the ocean” എന്ന മുദ്രാവാക്യവുമായി ജൂൺ 8 ലോക സമുദ്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. കൃത്യം മൂന്നു മണിക്ക് ഹെഡ്സ്ട്രസ് സിസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത സമുദ്ര ദിന സന്ദേശ സൈക്കിൾ റാലി ചെട്ടിക്കാട് കടപ്പുറത്തേക്ക് പുറപ്പെട്ടു. സാമൂഹ്യശാസ്ത്ര അധ്യാപിക സിസ്റ്റർ വിൻസി വി ഡി കടൽത്തീരത്ത് നടന്ന സമുദ്ര ദിന പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ ചെട്ടിയാട് കടപ്പുറം പ്ലാസ്റ്റിക് വിമുക്ത തീരമാക്കി. ശേഷം സാമൂഹ്യശാസ്ത്ര അധ്യാപികയായ ശ്രീമതി. റാണിമോൾ ഏ വി കടൽത്തീരത്ത് വെച്ച് കുട്ടികൾക്കായി സമുദ്രദ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ശ്രീ. ജോസഫ് പി എൽ കൃതജ്ഞത അർപ്പിച്ചു

സയൻസ് ക്ലബ് ഉദ്‌ഘാടനം

2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ സെബാസ്റ്റ്യൻ വി ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സയൻസ് അധ്യാപിക ശ്രീമതി ഡാനി ജേക്കബ് എന്നിവർ കുട്ടികളോട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. വിനി ജേക്കബ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് എക്കാലത്തും ചുക്കാൻ പിടിക്കുന്ന സെബാസ്റ്റ്യൻ ചേട്ടനെ സയൻസ് ക്ലബ് ആദരിച്ചു. ശ്രീമതി. പൂർണിമ ജി പ്രഭു, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ടെറി വൈറ്റ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് അധ്യാപിക ശ്രീമതി. ടെസ്സി ജോസ് കൃതജ്ഞത അർപ്പിച്ചു.

സോഷ്യൽ സയൻസ് ക്ലബ് ഉദ്‌ഘാടനം

മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഉദ്ദ്ഘാടനം ജൂൺ 11ബുധനാഴ്ച സിസ്റ്റർ ലിൻസി ഫിലിപ്പ് നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 8,9ക്ലാസ്സ്‌ കളിലെ സോഷ്യൽ സയൻസ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അധ്യക്ഷപ്രസംഗത്തിൽ കൺവീനർ റാണിമോൾ ഏ വി വിശദീകരിച്ചു.

വായനക്കളരി ഉദ്‌ഘാടനം

മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ വായനക്കളരി ജൂൺ 11 നു ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മുൻ പി.റ്റി.എ പ്രസിഡന്റ് ആയിരുന്ന ശ്രീ.സതീഷ് കെ.വി ആണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത്.

പേവിഷബാധ ബോധവത്ക്കരണം

പേവിഷബാധ എങ്ങനെയൊക്കെ പകരാം എന്നും, വളർത്തുമൃഗങ്ങളെയും, തെരുവ് നായ്ക്കളെയും കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി.എൽ ബോധവത്ക്കരണ ക്‌ളാസിലൂടെ മനസിലാക്കി കൊടുത്തു.

ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം

ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം ഇത്തവണ നിർവ്വഹിച്ചത് ചെട്ടികാട് പി.എച്ച് സെന്ററിലെ ഡോക്ടർ അനന്യ ആയിരുന്നു. എക്കോ ക്ലബ് കൺവീനർ ശ്രീമതി . ഡാനി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെൽത്ത് സെന്ററിൽ നിന്ന് എത്തിയ JPHN ശ്രീമതി. മേനക ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ശ്രീമതി . പൂർണിമ ജി പ്രഭു യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. പേവിഷബാധയെ കുറിച്ച് ഡോക്ടർ അനന്യ സംസാരിച്ചു. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് പ്രതിജ്ഞ എടുത്തു.

പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന മത്സരം

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസിലാക്കി നൽകുന്നതിനായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തപ്പെട്ടു. Global Warming എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ് മത്സരവും, save water, save life എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരവും ആണ് നടത്തപ്പെട്ടത്.

പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ്

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പ്രകൃതിക്ക് വിനാശം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾ ശേഖരിച്ച ഉപയോഗശൂന്യമായ പേനകൾ പെൻബോക്സിൽ നിക്ഷേപിച്ചു. പഴയ ബാഗുകൾ, കുടകൾ, ഇൻസ്ട്രമെൻ്റ് ബോക്സുകൾ ,വസ്ത്രങ്ങൾഎന്നിവ ഉപയോഗിച്ച് കളിപ്പാട്ടങ്ങളും പാവകളും നിർമ്മിക്കാനും ശേഖരിച്ച പേനകൾ ഹരിത കർമ്മസേനയ്ക്ക് നല്കുവാനുംതീരുമാനിച്ചു. പരിസ്ഥിതി -ശാസ്ത്ര ക്ലബുമായി ചേർന്ന് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, നല്ല പാഠം കോ ഓർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ

2024-25 അധ്യയന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കണ്ടെത്തുവാനുള്ള സ്ക്രീനിംഗ് ടെസ്റ്റ് സ്കൂൾ ഐ.റ്റി ലാബിൽ നടന്നു. 125 കുട്ടികളാണ് പ്രേവേശന പരീക്ഷയിൽ പങ്കെടുത്തത്.

പ്ലാസ്റ്റിക് ശേഖരണവും ഡ്രൈ ഡേ ആചരണവും

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ട് വൃത്തിയാക്കുകയും പ്ലാസ്റ്റിക് ശേഖരണം നടത്തുകയും ചെയ്തു. ഇതിനൊപ്പം തന്നെ ഇക്കോ ക്ലബ് അംഗങ്ങൾ ഡ്രൈ ഡേ ആചരണവും നടത്തി.

വായനാ മാസാചരണം

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. യുവ എഴുത്തുകാരായ അജീഷ് കറുകയിൽ, ജിഷ ഉമേഷ് എന്നിവരെ ആദരിച്ചു. സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന , പി.ടി.എ പ്രസിഡൻ്റ് ജയൻ തോമസ്, അധ്യാപകരായ അനിമോൾ കെ.എൻ, നിഷ കെ.റ്റി, മേരി ഷൈനി നല്ല പാഠം കോ ഓർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ കുന്നേൽ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

ഇക്കോ ക്ലബ് ഉദ്‌ഘാടനം

പരിസ്ഥിതി പാഠങ്ങളുടെ പുത്തനറിവുകളിലേയ്ക്ക് ഈ അധ്യയന വർഷത്തിലെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ വാതിൽ തുറന്നു. ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ഡാനി ജേക്കബ് സ്വാഗതം ആശംസിച്ചു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ഉദ്‌ഘാടന കർമം നിർവ്വഹിച്ചത്. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി. എൽ , സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ വി.ജെ എന്നിവർ ആശംസകൾ അർപ്പിക്കുകയും, സമ്മാനവിതരണം നടത്തുകയും ചെയ്തു. പ്രകൃതി സേവനങ്ങളുടെ മൂല്യം വിളിച്ചോടുന്ന നൃത്താവിഷ്‌ക്കാരം, മൈം , നാടൻപാട്ട് എന്നിവ അവതരിപ്പിക്കപ്പെട്ടു . ശ്രീമതി . ടെസി ജോസ് കൃതജ്ഞത അർപ്പിച്ചു.

പരിസ്ഥിതിദിന ക്വിസ്

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്.

Knowledge ക്ലബ് ഉദ്‌ഘാടനം

2024 -25 അധ്യനവർഷത്തെ knowledge ക്ലബ്ബിന്റെ ഉദ്‌ഘാടനം പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി.ആർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി. റാണിമോൾ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി.

അന്താരാഷ്ട്ര യോഗ ദിനം

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി. യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ കുട്ടികൾ അവതരിപ്പിച്ചു

ഹിന്ദി ക്ലബ് ഉദ്‌ഘാടനം

ഹിന്ദി ക്ലബ് ഉദ്‌ഘാടനം സ്കൂൾ സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി ഉദ്‌ഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. ഷീബ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. സുമിമോൾ ക്ലബ് പ്രവർത്തനങ്ങൾ വിവരിച്ചു. കുട്ടികളുടെ പ്രതിനിധികളായ അഭിരാമി . എസ്, ജയകൃഷ്ണൻ എന്നിവർ കുട്ടികളോട് സന്നിഹിതരായിരുന്നു.

മെറിറ്റ് അവാർഡ്

2024 എസ്.എസ്.എൽ .സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 107 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഐ.എ.എസ് ടോപ്പർ ആയ അഡ്വ: പാർവ്വതി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പൂങ്കാവ് സഹവികാരി റവ: ഫാ: ബെനസ്റ്റ് ചക്കാലയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. പി.പി സംഗീത, ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീ. റിയാസ് ആർ, സ്‌കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, വാർഡ് മെമ്പർ ആയ ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സിനോ വി . എ നന്ദി അർപ്പിച്ചു .

ലോക ലഹരിവിരുദ്ധദിന ബോധവത്ക്കരണ ക്ലാസ്

ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുക യുണ്ടായി.ബഹുമാനപ്പെട്ട ആലപ്പുഴ DYSP പങ്കജാക്ഷൻ സർ ഉൽഘാടനം നിർവഹിച്ചു. സീനിയർ CPO ശാന്തകുമാർ സർ ആണ് ക്ലാസ്സ്‌ നയിച്ചത്.തുടർന്ന് ലഹരിയുടെ CARRIERS ൽ നിന്നും കുട്ടികൾ അകലം പാലിക്കണം എന്നും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏതു മാർഗേന പ്രതിരോധം തീർക്കണം എന്നും സീനിയർ CPO അഫ്സൽ സർ നിർദേശം നൽകുകയും ചെയ്തു.

ബോധവത്ക്കരണ ക്ലാസ് - Adolescence

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. ഇത്തരത്തിലൊരു ബോധവത്ക്കരണം ചെട്ടികാട് പി എച്ച് സെന്ററിന്റെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

മാത്‍സ് ക്ലബ് ഉദ്‌ഘാടനം

മാത്‍സ് ക്ലബിന്റെ ഉദ്‌ഘാടനം മുൻ ഹെഡ്മിസ്ട്രസും മാത്‍സ് അധ്യാപികയുമായിരുന്ന സിസ്റ്റർ സിന്ത നിർവ്വഹിച്ചു. മാത്‍സ് അധ്യാപിക ശ്രീമതി. ലിൻസി സ്വാഗതം ആശംസിച്ചു. സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. ഗണിത അധ്യാപകരായ ശ്രീമതി . ഷെറിൻ ഷൈജു, ശ്രീ. രാകേഷ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് ശ്രീമതി. ട്രീസ വർഗീസ് നന്ദി അറിയിച്ചു.

XD - ഇംഗ്ലീഷ് മാഗസിൻ

പത്താം ക്ലാസിലെ ഡി ഡിവിഷനിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന പ്രകാശനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികയായ സിസ്റ്റർ അനിലയുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ തയ്യറാക്കിയത്.


പെയിന്റിംഗ് മത്‌സരം

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും hand writing മത്സരവും നടത്തപ്പെട്ടു.

പി റ്റി എ ജനറൽ ബോഡി

2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രക്ഷാകർത്താക്കൾക്കായി മുൻ എസ് എസ് എ പ്രോജക്ട് ഡയറക്ടർ ആയിരുന്ന ശ്രീ. സുരേഷ് കുമാർ സാർ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശം ഫാ. ജോസഫ് വയലാട്ട് നൽകി. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു.

സ്കൂൾ സാമൂഹ്യശാസ്ത്രമേള

2024 -25 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്രമേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , അത്‍ലസ് മേക്കിങ് തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ ഹൗസുകളിൽ നിന്നുള്ള നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.

സ്കൂൾ ശാസ്ത്രമേള

2024 25 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആശംസകൾ അർപ്പിച്ചു. സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, സയൻസ് പ്രോജക്ട് , ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് , ഹെർബേറിയം , മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം തുടങ്ങി ഫുഡ് ഡെലിവറി റോബോട്ട് വരെ സ്കൂൾ ശാസ്ത്രമേളയിൽ മത്സരത്തിന് അണിനിരന്നു.

വിജ്ഞാന പേടകം 3.1

കഴിഞ്ഞ മൂന്നു വർഷങ്ങളായി നടന്നു വരുന്ന വിഞാനപേടകം ഇത്തവണയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിഞാനപേടകം പ്രവത്തനങ്ങൾ നടന്നു വരുന്നത്. ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഇത്തവണ പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വിജ്ഞാന പേടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.


സ്കൂൾ കായികമേള 2024

2024-25 അദ്ധ്യയന വർഷത്തെ സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ആണ് നടത്തപ്പെട്ടത്. സ്കൂൾ ഹെഡ് മിസ്ട്രസ് പതാക ഉയർത്തി കായികദിനം ഉദ്‌ഘാടനം ചെയ്തു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് കായികദിനത്തിന്റെ എല്ലാ ആശംസകളും നേർന്നു. കുട്ടികളുടെ പ്രതിനിധി ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌നയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടു കൂടി വിവിധ മത്സരങ്ങൾ ആരംഭിച്ചു.