എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ

ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ 2022- 23 വർഷത്തിൽ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാനും മുന്നേറ്റം നടത്താനും കഴിഞ്ഞു. സബ്ജറ്റ് കൺവീനർ, ഗണിത അധ്യാപകർ, ക്ലബ്ബംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗണിത ക്ലബ്ബിൻറെ പ്രവർത്തനമാരംഭിച്ചു. സ്കൂൾതല ഗണിത ശാസ്ത്രമേള സംഘടിപ്പിച്ചു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി. തുടർന്ന് സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട് .ഭാസ്കരാചാര്യ സെമിനാറിൽ സംസ്ഥാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ലിബിഷ്മയ്ക്ക് കഴിഞ്ഞു.

എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന തല ഭാസ്ക്കരാചാര്യ സെമിനാറിൽ പങ്കെടുത്ത് A Grade കരസ്ഥമാക്കിയ ലിബിഷ്മ


ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. കന്യാകുമാരി, വട്ടക്കോട്ട, തൃപ്പരപ്പ്, പത്മനാഭപുരം കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്.