ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്‌ത്ര ക്ലബ്

കുട്ടികളിൽ ശാസ്‌ത്ര അവബോധം സൃഷ്ടിക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശം.നമ്മൾ ജീവിക്കുന്ന പരിസരത്തെ ആഴത്തിൽ നിരീക്ഷിച്ചു അറിവ് ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ലക്‌ഷ്യം. നിരീക്ഷിച്ചും ചോദ്യങ്ങൾ ഉയർത്തിയും ചർച്ചചെയ്തും സംവദിച്ചും ലഘുപരീക്ഷണങ്ങളും പ്രൊജെക്ടുകളും ഏറ്റെടുത്തു രസകരമായി അറിവുനിർമാണത്തിൽ ഏർപെടുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം.ലോകത്തെ പുതിയരീതിയിൽ നോക്കിക്കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യത ക്ലബ് ഒരുക്കുന്നു 

ഗണിതശാസ്ത്രക്ലബ്ബ്

ഗണിതം മധുരമാണ്.ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം ജീവിതത്തിൽ എല്ലാ മേഖലകളെയും ഗണിതശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.ഗണിതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാകുന്നു.കൂടാതെ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുന്നു.ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാകുവാൻ ഗണിതശാസ്ത്രക്ലബ്ബുകൾ സഹായിക്കുന്നു.  

സോഷ്യൽസയൻസ് ക്ലബ്

ഹിന്ദിക്ലബ്‌

കുട്ടികൾക്ക് ഹിന്ദിഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും ഹിന്ദിവാക്കുകൾ,വാക്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനും ഹിന്ദിക്ലബ്‌ സഹായിക്കുന്നു.ഹിന്ദിക്ലബ്ബിന്റെ   നേതൃത്വത്തിൽ എല്ലാ വർഷവും ഹിന്ദി ദിനാഘോഷവും വാരാചരണവും സ്കൂളിൽ നടത്തിവരുന്നു.എല്ലാ മാസവും ഹിന്ദി ക്ലബ്  കുട്ടികൾക്ക് കവിതാലാപനം,കവിതകളുടെ ദൃശ്യാവിഷ്‌കാരം,സമൂഹഗാനം,നാടകാവതരണത്തിനും വേദി ഒരുക്കുന്നു.എല്ലാ ആഴ്ചയിലും ഒരുദിവസം ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കൈയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.കലോത്സവത്തിൽ പങ്കാളികൾ ആകാനും ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു.