ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 21 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (→‎എക്സലൻറ്സ് അവാർഡ്: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായമാണ് ജി.എച്ച് എസ് കുറുമ്പാല.കഴിഞ്ഞകാലങ്ങളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടത്തി വിവിധ അംഗീകാരങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ്  അവാർഡ്

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ  കൈറ്റ്സ് യൂണിറ്റിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.

പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.

തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെആർ  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  വാദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ  കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.

എക്സലൻറ്സ് അവാർഡ് 2023

2022-23 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന്  അഡ്വ. ടി സിദ്ധിഖ്   എം എൽ എ യുടെ പ്രഥമ എക്സലൻറ്സ് പുരസ്കാരത്തിന് അർഹത നേടി . 2023 ജൂലെെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അഡ്വ. ടി സിദ്ധിഖ്  എം എൽ എ യുടെ സാനിധ്യത്തിൽ പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, സ്കൂൾ സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ എന്നിവർ പ്രമുഖ മജീഷ്യൻ മുതുകാടിൽ നിന്ന് സ്വീകരിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

പി ടി എ യുടെ അംഗീകാരം

2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയം. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത.സബ്‌ ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ്‌ മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ്‌ ടെസ്ററ്‌ തുടങ്ങിയവകളിലും‍ ഉയർന്ന പ്രകടനം.ഈ മികവുകൾക്കുള്ള അംഗീകാരമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പി ടി എ യുടെ സ്‍നേഹോപഹാരം ലഭിക്കുകയുണ്ടായി.വിജയോത്സവ വേദിയിൽ പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫിയിൽ നിന്ന് സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദിന് ഉപഹാരം സ്വീകരിച്ചു.

എക്സലൻറ്സ് അവാർഡ് 2024

എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന്  അഡ്വ. ടി സിദ്ധിഖ്   എം എൽ എ യുടെ എക്സലൻറ്സ് പുരസ്കാരത്തിന് തുടർച്ചായി രണ്ടാം വർഷവും സ്കൂളിന് അർഹത നേടാൻ കഴിഞ്ഞു. 2024 ജൂലെെ 1 ന് കൽപ്പറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അഡ്വ. ടി സിദ്ധിഖ്  എം എൽ എ യുടെ സാനിധ്യത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, എന്നിവർ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജയകുമാർ ഐ എ എസിൽ നിന്ന് സ്വീകരിച്ചു.