ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളുടെയും പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസവകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്കൂൾ വിക്കിയിലെ പങ്കാളിത്തരൂപത്തിലുള്ള വിവരശേഖരണമികവിനുള്ള അംഗീകാരമായി ഈ വർഷത്തെ സ്കൂൾവിക്കി അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ട് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് കാട്ടാക്കട താലൂക്കിന്റെ അഭിമാനമായി മാറിയിരിക്കുന്നു.മെമന്റോയും പ്രശസ്തിപത്രവും പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യയും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും പി.ടി.എ പ്രസിഡന്റ് ശ്രീ വീരണകാവ് ശിവകുമാറും സ്കൂൾ ഐ.ടി കോർഡിനേറ്റർ ലിസി ടീച്ചറും ലിറ്റിൽകൈറ്റ്സ് ലീഡേഴ്സായ കുട്ടികളും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന സ്കൂൾ വിക്കി അവാർഡ് വിതരണ ചടങ്ങിൽ വച്ച് ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി ശ്രീ. വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.

ഇന്ത്യയിൽ പ്രാദേശികഭാഷയിൽ തയ്യാറാക്കുന്ന ഏറ്റവും ബ്രഹത്തായ വിവരശേഖരണമായ സ്കൂൾവിക്കിയിൽ കൃത്യതയുള്ള വിവരശേഖരണത്തിലും ചരിത്രവസ്തുതകളുടെ കൂട്ടിച്ചേർക്കലിലും സ്കൂളിന്റെ ഭൗതികവും അക്കാദമികവും അക്കാദമികേതരവുമായ വിവരങ്ങളുടെ ഉള്ളടക്കമികവിലും നാടോടിവിജ്ഞാനത്തിന്റെ കണ്ടെത്തലിലും ഉൾപ്പെടെ നടത്തിയ അറിവിന്റെ ജനാധിപത്യപ്രവർത്തന മികവിന്റെ അംഗീകാരമായി മാറി വീരണകാവ് സ്കൂളിന്റെ ചരിത്രനേട്ടം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിനോടൊപ്പം എല്ലാ രംഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ,മലയോരമേഖലയിൽ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കാട്ടാക്കട താലൂക്കിലേയ്ക്ക് ആദ്യമായി സ്കൂൾ വിക്കി അവാർഡ് എത്തിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.

ഏകദേശം 1739 സ്കൂളുകളുകൾ മത്സരിച്ചതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിനെ പ്രാപ്തമാക്കിയത് ചിട്ടയോടെയുള്ള പഠനവും അക്കാദമികമികവുമാണ്.അധ്യാപകരും അനധ്യാപകരും പി.ടി.എ യും തോളോടുതോൾ ചേർന്ന് സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നതിന്റെ ഫലമാണ് ഈ നേട്ടം.കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയ്ക്കും പൂവച്ചൽ പഞ്ചായത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് സ്കൂൾ വിക്കി ജില്ലാതല പുരസ്കാരത്തിലൂടെ വീരണകാവ് സ്കൂൾ. കൂടുതലറിയാൻ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ2022-2023