ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ/2024-25
ലിറ്റിൽകൈറ്റ്സ് സംസ്ഥാന അവാർഡ്

ഗവൺമെൻറ് വിഎച്ച്എസ്എസ് വീരണകാവിന് പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2024 ജൂലൈ 6ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സിഇഒ അൻവർ സാദത്ത്, സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് രാധാകൃഷ്ണൻ ,ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു,യുണിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ട് യുണിസെഫ് ഇന്ത്യ എഡ്യൂക്കേഷൻ സ്പെഷലിസ്റ്റ് പ്രമീള മനോഹരിൽ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങി.
സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് 60,000 രൂപയും പ്രശസ്തിപത്രവും സർട്ടിഫിക്കറ്റും ലഭിച്ചു.മുഖ്യമന്ത്രിയിൽ നിന്നും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ,പിടിഎ പ്രസിഡന്റ് സലാഹുദീൻ,വിദ്യാർത്ഥി പ്രതിനിധികളായ രഞ്ചു എൽ,വൈഷ്ണവി എം എസ്,അബിയ ലോറിൻസ്,ഗൗരി സുനിൽ,പഞ്ചമി എം നായർ,ഗൗതമി കൃഷ്ണ തുടങ്ങിയവർ ഏറ്റുവാങ്ങി.വിഎച്ച്എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് രൂപാനായർ,സ്റ്റാഫ് സെക്രട്ടറി സജീഷ്,സെക്കന്റ് സീനിയർ ശ്രീകാന്ത് സാർ,വിദ്യാർത്ഥി പ്രതിനിധി ആര്യ സി പ്രസാദ് മുതലായവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
SSLC ഫുൾ എ പ്ലസ്
| ക്രമ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ |
|---|---|---|
| 1 | കീർത്തന എസ് കൃഷ്ണ | |
| 2 | തീർത്ഥ എസ് കൃഷ്ണ | |
| രേവതി ബി എസ് | ||
| നയന എസ് | ||