ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2026 - 27, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം 2026-27

പുതിയ അധ്യയ വർഷത്തിന് തുടക്കമിട്ടുകൊണ്ട് പ്രവേശനോത്സവം ആഘോഷിച്ചു. വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ മുറ്റത്ത് എത്തിയ നവാഗതർക്ക് അക്ഷര കിരീടം സമ്മാനിച്ചു. ചിറ്റൂർ - തത്തമംഗലം നഗരസഭാധ്യക്ഷ ബി. കൃഷ്ണലീല, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ശശികുമാർ, വാർഡ് കൗൺസിലർ വസന്തകുമാരി തുടങ്ങിയവർ സന്നിഹിതരായി. പി ടി എ പ്രസിഡണ്ട് സി.എ. ശ്രീജിത്ത് കുമാർ, വൈസ് പ്രസിഡണ്ട് ജി. സുഗതൻ, എസ്.എം.സി. ചെയർമാൻ ബി. മോഹൻദാസ്, വൈസ് ചെയർമാൻ കെ. പി. രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ദീപ എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണത്തോടെ എല്ലാവരും പുതിയ ക്ലാസുകളിൽ എത്തിച്ചേർന്നു.