സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
തിരുവനന്തപൂരം ജില്ലയിൽ കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ മാറി നെയ്യാറ്റിൻകര റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണു് തൂങ്ങാംപാറ. ഈ പ്രദേശത്ത് ഒരു വലിയ തൂക്കായ പാറയുണ്ട്. തൂക്കായ പാറയ്ക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. പ്രശസ്തമായ ഇറയാൻകോട് മഹാദേവക്ഷേത്രം, ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം എന്നിവ തൂങ്ങാംപാറയെ പ്രശസ്തമാക്കുന്നു.
ഭൂമിശാസ്ത്രം
തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ, ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി.
തൂങ്ങാംപാറയിൽ നിന്നുള്ള സന്ധ്യനേരത്തെ ആകാശകാഴ്ച ഏവരുടെയും മനംകുളിർപ്പിക്കും. തൂക്കായ പാറക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. കാട്ടാക്കട ജങ്ഷനിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാറിയാണ് പ്രദേശം. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്തിനൊപ്പം എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്.
ആരാധനാലയങ്ങൾ
ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഇറയാംകോട് എന്ന ഗ്രാമത്തിൽ അതിപുരാതനവും, പ്രശസ്തിയും സർവ്വൈശ്വര്യവും നിറഞ്ഞുനിൽക്കുന്നതുമായ ഒരു ക്ഷേത്രമാണ് ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനുതന്നെ വളരെ പ്രാധാന്യമുണ്ട്. പണ്ട് അഗസ്ത്യമുനി തപസ്സുചെയ്തിരുന്ന, പലതരം ഔഷധസസ്യങ്ങൾ വൻകാടുകളാൽ ചുറ്റപ്പെട്ട അഗസ്ത്യപർവ്വതത്തിൽ നിന്നും ഉത്ഭവിക്കുന്ന പുണ്യതീർത്ഥമായ നദി കരമനയാർ എന്നപേരിൽ ഈ ഗ്രാമത്തിൽകൂടി ഒഴുകി കടലിൽ എത്തിച്ചേരുന്നു. ഈ നദിയുടെ ഉത്ഭവംമുതൽ കടലിൽ സംഗമിക്കുന്നതുവരെയുള്ള സ്ഥലങ്ങളിൽ ഈ ഗ്രാമത്തിൽ മാത്രമെ കിഴക്കു ദർശനമായി ഒഴുകുന്നുള്ളു. ഈ നദിയുടെ ഇടതുഭാഗത്ത് ഇതേ ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രതിഷ്ഠ ശംഖ് ചക്രവും വലതുകയ്യിൽ താമരപ്പൂവ്, ഇടതുകൈ കടീബന്ധമായി(അരക്കെട്ടിലുറപ്പിച്ച്) നിൽക്കുന്ന ചതുർബാഹുവായ ശ്രീ മഹാവിഷ്ണുദേവൻറെ കൃഷ്ണശിലാവിഗ്രഹമാണ്. വലതുമാറിൽ ശ്രീവത്സം എന്ന മുദ്ര കൊത്തിവച്ചിരിക്കുന്നത് ഈ വിഗ്രഹത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. ക്ഷേത്രത്തിലെ സോപാനത്തിൻറെ വലതുഭാഗത്ത് മലയാണ്മ ഭാഷയിൽ കൊത്തിവച്ചിരിക്കുന്ന ലിപി 1963ൽ അന്നത്തെ ക്ഷേത്രസമിതി വിവർത്തനം ചെയ്യിച്ചതിൽനിന്നും എ.ഡി. 1185മാർച്ച്7 ന് ക്ഷേത്രത്തിൽ പ്രതിഷ്ഠനടന്നതായി തെളിവുലഭിച്ചു. 1990 ൽ ക്ഷേത്രത്തിൽ പ്രശ്നജോതിഷനും തന്ത്രിമുഖ്യനുമായ ഒരു നന്പൂതിരിയെക്കൊണ്ട് താന്ത്രികവിധിപ്രകാരം നടത്തിയ ദേവപ്രശ്നത്തിൽ ക്ഷേത്രത്തിന് 800 വർഷത്തിലേറെപഴക്കമുണ്ടെന്നും ക്ഷേത്രവിഗ്രഹത്തിന് അതിലേറെ പഴക്കമുണ്ടെന്നും തെളിഞ്ഞു. ക്ഷേത്രത്തിൽ ഉപദേവന്മാരായി ഗണപതി, ശാസ്താവ്, നാഗർ, ദേവി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ ആ മഹത്വ്യക്തിക്ക് യോഗീശ്വരസ്ഥാനവും വേണമെന്ന പ്രശ്നവിധിപ്രകാരം 1995ൽ ഉപദേവപ്രതിഷ്ഠനടത്തുകയും ചെയ്തു.
സെൻറ് ത്രേസ്യാ ദേവാലയം
സെൻറ് ത്രേസ്യാ പേരിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- രാജു മെമ്മോറിയൽ കാരുണ്യജ്യോതി സ്പെഷ്യൽ സ്കൂൾ കാട്ടാക്കട
- ലണ്ടൻ കിഡ്‌സ് പ്രീസ്‌കൂൾ കാട്ടാക്കട
- വിനീൻസോ മരിയ സരനെല്ലി ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ലോർഡ്സ് സ്പോർട്സ് അക്കാദമി
ചിത്രശാല
-
ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം
-
ഇറയാൻകോട് മഹാദേവക്ഷേത്രം
-
തൂങ്ങാംപാറ