സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ആന്‍സ് സകൂളിന്റെ 35-ാമത് വാര്‍ഷികാഘോഷങ്ങള്‍ 2017 ജനുവരി 13-ാം തിയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. സകൂള്‍ മാനേജര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോര്‍പ്പറേറ്റ് മാനേജര്‍ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ബഹു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി അനിത രാജു മുഖ്യാതിഥിയായിരുന്നു. അഗനവാടി അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യര്‍ത്ഥിയുമായ ശ്രീമതി വിജയമ്മ എന്‍. നായരെ മാതൃവിദ്യാലയം ആദരിക്കുകയുണ്ടായി.

  ഉച്ചക്ക് ഒരുമണിമുതല്‍ നാലുമണിവരെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍  [ചമയം-2017] നടന്നു. രംഗപൂജ കാണുവാന്‍ താഴെയുള്ള ചമയം-2017 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചമയം-2017