സി.ജി.ഇ.എം.എസ് ചേലക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേലക്കര

തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് ചേലക്കര ഗ്രാമപഞ്ചായത്ത്. ആലത്തൂർ ലോകസഭാനിയോജകമണ്ഡലത്തിൽ പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര. തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന പട്ടണം കൂടിയാണ് ചേലക്കര.

നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. പ്രസിദ്ധമായ അന്തിമഹാകാളൻ കാവ്, കാളിയാറോഡ് പള്ളി, സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, നരസിംഹമൂർത്തിക്ഷേത്രം, വെങ്ങാനെല്ലൂർ ശിവക്ഷേത്രം എന്നിങ്ങനെ. സമീപഗ്രാമപ്രദേശങ്ങൾ കിള്ളിമംഗലം, തോന്നൂർക്കര, വെങ്ങാനെല്ലൂർ‍, പങ്ങാരപ്പിള്ളി ഇവയാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • താലൂക്ക് ആശുപത്രി
  • PWD ഗസ്റ്റ് ഹൗസ്
  • പഞ്ചായത്ത് ഓഫീസ്
  • എസ്എംടി ഹയർ സെക്കൻഡറി സ്കൂൾ
  • പോസ്റ്റ് ഓഫീസ്
  • ആയുർവേദ ആശുപത്രി
  • KSEB OFFICE
  • KWA OFFICE

ആരാധനാലയങ്ങൾ

Anthimahakalankavu-temple

  • അന്തിമഹാകാളൻകാവ്‌
  • നരസിംഹമൂർത്തി ക്ഷേത്രം
  • സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി
  • കാളിയറോഡ് പള്ളി
  • പുത്തൻ പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചേലക്കര ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്
  • ചേലക്കര പോളി ടെക്നിക്ക്
  • S M T G H S S ചേലക്കര
  • L F G H S ചേലക്കര
  • IHRD കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

കെ. രാധാകൃഷ്ണൻ ( ജനനം 24 മെയ് 1964) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്, അദ്ദേഹം

18 - ാം ലോക്‌സഭയിലെ സിപിഐ(എം) പാർലമെൻ്ററി പാർട്ടി നേതാവും 2024 മുതൽ ആലത്തൂരിലെ ലോക്‌സഭാംഗവുമാണ് . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) മുതിർന്ന നേതാവായ രാധാകൃഷ്ണൻ വരെയും കേരള സംസ്ഥാന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 മുതൽ 2011 വരെ കേരള നിയമസഭയുടെ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1996 മുതൽ 2016 വരെയും വീണ്ടും 2021 മുതൽ 2024 വരെയും ചേലക്കരയെ പ്രതിനിധീകരിച്ച് അഞ്ച് തവണ രാധാകൃഷ്ണൻ കേരള നിയമസഭയിൽ സേവനമനുഷ്ഠിച്ചു.

യു.ആർ. പ്രദീപ് (22 ഓഗസ്റ്റ് 1973 )

കേരളത്തിലെ പൊതുപ്രവർത്തകനും, സി.പി.ഐ(എം) നേതാവും കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനും, ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമായിരുന്നു യു.ആർ. പ്രദീപ്‌.

സിപിഐഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി കെ എസ് ജില്ലാ കമ്മിറ്റി അംഗം. കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്