വിദ്യാർത്ഥികളുടെ രചനകൾ
സർഗസൃഷ്ടി
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാൽപ്പാടുകൾ കൊണ്ടും
പുണ്യമാം പെരിയാർപുഴ തഴുകിയുണർത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകൾക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്
കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം
അക്ഷരത്തിൽ മധുവടങ്ങി- അറിവിൻ സുഗന്ധം പരത്തിടും മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട് അദ്ധ്യാപകമുല്ലപ്പൂക്കളിൽ നിന്നു- മധു നുകർന്നിടാൻ പൂമ്പാറ്റകളായി- മാറാൻ കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം
ജാതിമതഭേദമന്യേ ഒരുപാടു-
സഹോദരങ്ങളെ സഹപാഠികളായി-
ലഭിച്ചിടുമിവിടെ
കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം
ഒരുപാട് പേർ തൻ ചരിത്രം- രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും ഭാവിയിൽ നിങ്ങൾ തൻ ചരിത്രം രചിച്ചിടാൻ ഭാഗ്യമുണ്ടായിടട്ടെ കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം പേര് - ആയിഷ ഫൗസീക്ക്
ക്ലാസ്സ് പത്ത്
.