പഞ്ചായത്ത് യു. പി. എസ് കോട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടൂർ

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോട്ടൂർ.പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ അഗസ്ത്യകൂടത്തിന്റെ താഴ്വാരത്തിലാണ് കോട്ടൂർ വനമേഖല. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരിടം.ഉയർന്നു നിൽക്കുന്ന മരങ്ങളും വൈവിധ്യങ്ങളായ സസ്യജന്തു ജാലങ്ങളും ഒക്കെച്ചേരുന്ന കൊട്ടൂർ അഗസ്ത്യാർകൂടം ബയോളജിക്കൽ പാർക്കിൻറെ ഒഴിവാക്കുവാനാകാത്ത ഭാഗമാണ്.കോട്ടൂർ ആന സങ്കേതം - പുനരധിവാസ കേന്ദ്രം ഈ ഗ്രാമത്തിലെ പ്രധാന ആകർഷണമാണ്.കൊട്ടൂരിൻറെ മറ്റൊരു പ്രത്യേകത ഇവിടുത്തെ വൈവിധ്യങ്ങളായ ജംഗിൾ സഫാരികളാണ്. നെയ്യാർ റിസർവ്വോയറിനോട് ചേർന്നു കിടക്കുന്ന ഇവിടം പച്ചപ്പുകൊണ്ടും പുൽമേടുകൾ കൊണ്ടും സമ്പന്നമാണ്.

പൊതുസ്ഥാപനങ്ങൾ

  • ഗവ. ആയുർവേദ ആശുപത്രി
  • എസ്.ബി.ഐ
  • കേരള ഗ്രാമീണ ബാങ്ക്