ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്/എന്റെ ഗ്രാമം
പിണങ്ങോട്
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പിണങ്ങോട്. വയനാടിന്റെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പിണങ്ങോട്. പച്ചപ്പും മലനിരകളും തോടുകളും ചേർന്ന ഈ പ്രദേശം പ്രകൃതിസൗന്ദര്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും പ്രശസ്തമാണ്. പ്രകൃതിയോടടുത്ത് സമാധാനം അനുഭവിക്കാനും മനസ്സിന്റെ ഉല്ലാസം കണ്ടെത്താനും പിണങ്ങോട് മികച്ചൊരു സ്ഥലമാണ്. വൈവിധ്യമാർന്ന സസ്യജാലങ്ങളും നാട്ടിൻപുറത്തിന്റെ സൗന്ദര്യവും ഇവിടെ യാത്രികർക്കും പ്രകൃതി പ്രേമികൾക്കും വലിയ ആകർഷണമാണ്.
ഭൂമിശാസ്ത്രം
പിണങ്ങോട് പ്രദേശം സമതലങ്ങളും ചെറിയ കുന്നുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയുള്ളതാണ്. ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 52 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.
പ്രാദേശികമായി മലയാളം, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കപ്പെടുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ്
- കൃഷിഭവൻ പിണങ്ങോട്
- സഹകരണ ബാങ്കുകൾ
- ആരോഗ്യ കേന്ദ്രങ്ങൾ
വിദ്യാഭ്യാസ സ്ഥാപങ്ങൾ
- ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്
- ജി.യു.പി.എസ്. പിണങ്ങോട്