ജി എൽ പി എസ് ചെറുമാട്/എന്റെ ഗ്രാമം
ചെറുമാട്
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്.
ഭൂമിശാസ്ത്രം
സുൽത്താൻബത്തേരിയിൽ നിന്ന് ഏറെ ദൂരെ അല്ലാതെ ചീരാൽ ,നമ്പിക്കൊല്ലി , കോളിയാടി എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് ചെറുമാട്.
കോളിയാടി ബസ്റ്റാൻഡിൽ നിന്ന് 2.5 കിലോമീറ്ററും ,നമ്പിക്കൊല്ലി ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്ററും അകലെയാണ് ചെറുമാട്.
പണ്ടുകാലത്ത് ചേറു നിറഞ്ഞ പ്രദേശമായിരുന്നെന്നും അവിടെ കൃഷിയിറക്കിയും ആടുമാടുകളെ വളർത്തിയും ഉപജീവനമാർഗ്ഗം നടത്തി ജീവിച്ചിരുന്ന സ്ഥലം ആയതുകൊണ്ടാണ് ചെറുമാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത് എന്ന് പറയപ്പെടുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എൽ പി എസ് ചെറുമാട്
ആരാധനാലയങ്ങൾ
- മന്മഥൻ കാവ് അമ്പലം
- ശ്രീ പൂതാടി പുള്ളിക്കാളി ഭഗവതി ക്ഷേത്രം