ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേലഡൂർ

കേരളത്തിൻറെ  സാംസ്‌കാരിക  തലസ്ഥാനമായ  തൃശൂർ  ജില്ലയുടെ  തെക്കേയറ്റത്തെ  കലാസാംസ്കാരിക  പാരമ്പര്യം  കൊണ്ട് സമ്പന്നമായ  അന്നമനട  ഗ്രാമപഞ്ചായത്തിലെ  പ്രകൃതിരമണിയമായ  കൊച്ചുഗ്രാമമാണ്  മേലഡൂർ 

ഭൂപ്രകൃതി

കേരളത്തിലെ ചരിത്രത്തിലെ വിസ്മൃതമായ അടൂർ ഗ്രാമത്തിന്റെ സ്മരണകളിലേക്ക് വിരൽ ചൂണ്ടുവാൻ ഇന്ന് രണ്ട് സ്ഥലനാമങ്ങൾ അവശേഷിക്കുന്നു കീഴ ഡൂരും  മേലഡൂരും .മലയാകുന്നും, ചിറയൻ ചാലും ,പരിപ്പതോടും,കൊരട്ടിപ്പള്ളവും വിശാലമായ തോടുകളും, ചിറകളും, തെങ്ങിൻ തോപ്പുകളും ,നിറഞ്ഞ കാർഷിക ഗ്രാമം അക്ഷാംശരേഖ 10.530345 ഡിഗ്രി വടക്ക്,രേഖാംശരേഖ 76.2147ഡിഗ്രി കിഴക്ക് ദിക്കിലായി മേലടൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു