ജി.എൽ.പി.എസ് മരുതറോഡ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മരുതറോഡ്

പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്.

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്.

പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് മരുതറോഡ്
  • ജി എൽ പി എസ് പടലിക്കാട്
  • ജി എൽ പി എസ് കുന്നനൂർ
  • ജി എൽ പി എസ് കൊട്ടേക്കാട്
  • പി എ എം എം യൂ പി സ്കൂൾ കല്ലേപ്പുള്ളി
  • ഗവണ്മെന്റ് പോളി ടെക്നിക്കൽ കോളേജ്
  • മരുതറോഡ് പഞ്ചായത്ത്

‌പ്രമുഖ വ്യക്തികൾ

ശ്രീ. കെ വിജയ കുമാർ :ദളിത് മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടിയതിനു ഡോ. അംബേദ്കർ പുരസ്‌കാരം ലഭിച്ചു. മരുതറോഡ് പഞ്ചായത്തിലെ പ്രശസ്തനായ വ്യക്തിയാണ് ശ്രീ കെ വിജയകുമാർ. ഗ്രന്ഥശാല കൺവീനവർ കൂടിയാണ് ഇദ്ദേഹം