ജി.എൽ.പി.എസ് പാതിരിപ്പാടം/എന്റെ ഗ്രാമം
പാതിരിപ്പാടം
എടക്കര ഗ്രാമപഞ്ചായത്തിലെ പാതിരിപ്പാടം എന്ന കൊച്ചു പ്രദേശമാണ് എന്റെ ഗ്രാമം. പ്രകൃതി മനോഹരമായ ഈ സ്ഥലം പണ്ടുകാലത്ത് വയലുകൾ ആയിരുന്നു. ഇവിടം കുറേ ക്രിസ്ത്യൻ പുരോഹിതന്മാരുടെ കുടിയേറ്റ മേഖലയായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് പാതിരിപ്പാടം എന്ന പേര് ലഭിച്ചത്. വയലുകളും അരുവികളും ഈ കൊച്ചു പ്രദേശത്തെ മനോഹരിയാക്കുന്നു. ഈ പ്രകൃതി സുന്ദരിക്ക് വെള്ളി അരഞ്ഞാണം എന്ന് കണക്കെ ഒഴുകുന്ന പാണ്ടിപുഴയും എടുത്തുപറയേണ്ടത് തന്നെയാണ്. കാലക്രമേണ എല്ലാ മത നിവാസികളും ഇവിടെ താമസം ഉറപ്പിച്ചു. അങ്ങനെ മതസൗഹാർദ്ദത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം കൂടി ഈ പ്രദേശത്തിനുണ്ട്. കുറത്തിയമ്പലം അതിനോട് ചേർന്ന് കുറത്തിമല കൂടാതെ പോസ്റ്റുകളും പള്ളികളും ഈ പ്രദേശത്തുണ്ട്.
റബ്ബർ കപ്പ നെല്ല് കവുങ്ങ് കുരുമുളക് എന്നീ കാർഷിക ഉത്പന്നങ്ങളും ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ ദൃഢപ്പെടുത്തുന്നു. പഴയകാലത്ത് വെറും വയലുകളായി കിടന്നിരുന്ന ഈ പ്രദേശം ഇപ്പോൾ പലതരത്തിലുള്ള പലതരത്തിലുള്ള കാർഷിക വിളകളാൽ സമ്പന്നമാണ്.
സാമൂഹിക വ്യവസ്ഥ
വിവിധ രാഷ്ട്രീയ ചിന്താഗതിക്കാർ ഉണ്ടെങ്കിലും മനുഷ്യത്വം എന്ന വികാരത്തെ അതെല്ലാം തോൽപ്പിക്കുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഈ കൊച്ചു ഗ്രാമത്തിനുള്ളത്
.പൊതു സ്ഥാപനങ്ങൾ
-
ജി എൽപിഎസ് പാതിരിപ്പാടം
- പോസ്റ്റ് ഓഫീസ്
- ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ
-
ഗവൺമെന്റ്ആയുർവേദ ഹോസ്പിറ്റൽ
ചിത്രശാല
-
ഭൂപ്രകൃതി
-
കുറത്തി ക്ഷേത്രം
-
പാണ്ടിപ്പുഴ
-
കൗക്കാട് അമ്പലം
കൗക്കാട് അമ്പലം