ജി.എൽ.പി.എസ്. അരിമ്പ്ര/എന്റെ ഗ്രാമം
അരിമ്പ്ര
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മൊറയൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് അരിമ്പ്ര. കോഴിക്കോട് പാലക്കാട് (എന്. എച് 213) റൂട്ടില് മൊറയൂരില് നിന്നും മുസ്ലിയാരങ്ങാടിയില് നിന്നും അരിമ്പ്രയിലെത്താം. മലകളും മരങ്ങളും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ നാടാണ് അരിമ്പ്ര. പൂതനപ്പറമ്പ് മഖാം നേർച്ച ഇവിടെ പ്രസിദ്ധമാണ്.
ഇവിടുത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അരിമ്പ്ര ഹിൽസ്, അഥവാ മിനി ഊട്ടി. സമുദ്രനിരപ്പിൽ നിന്ന് 445 മീറ്റർ (1,460 അടി) ഉയരത്തിലാണ് ഇത്. കുന്നുകളും മനോഹരമായ കാഴ്ചകളും ധാരാളം സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നു.
ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് അരിമ്പ്ര ഒരു പ്രത്യേക റവന്യൂ ഗ്രാമമായിരുന്നു (അംസോം). ഗ്രാമത്തലവനെ ചില ആരോപണങ്ങളെത്തുടർന്ന് ബ്രിട്ടീഷ് അധികാരികൾ സസ്പെൻഡ് ചെയ്തപ്പോൾ മൊറയൂർ ഗ്രാമത്തലവൻ കൊടിത്തൊടിക വലിയ അഹമ്മദ് കുട്ടി ഹാജിക്ക് അന്ന് ചുമതല നൽകി. പിന്നീട് അരിമ്പ്ര മൊറയൂർ റവന്യൂ വില്ലേജുമായി ലയിച്ചു.
വിദ്യാലയങ്ങൾ
- അരിമ്പ്ര വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ
- ജി എൽ പി എസ് അരിംബ്ര
- ജി യു പി എസ് അരിംബ്ര
പ്രധാന വ്യക്തിത്വങ്ങൾ
- ശൈഖുനാ വലിയ്യുല്ലാഹി അരിമ്പ്ര
- അരിമ്പ്ര ബാപ്പു (കൊടിത്തൊടിക അഹമ്മദ് ബാപ്പു)
ചിത്രശാല
-
GLPS Arimbra
-
GUPS Arimbra
-
school
-
Arimbra