ഗവ എൽ പി എസ് അരുവിപ്പുറം/എന്റെ ഗ്രാമം
മരുതുംമൂട്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മരുതുംമൂട് .
കല്ലറ ജംഗ്ഷനിൽ നിന്നും നാലു കിലോമീറ്റര് കിഴക്കു ഭാഗത്താണ് മരുതുമൂട് എന്ന സ്ഥലം .രണ്ടു ഭാഗത്തേക്ക് മാത്രം വഴിയുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .അവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ മുതുവിള വഴി പാലോട് എന്ന സ്ഥലത്തേക്കും ,പടിഞ്ഞാറോട്ടു പോയാൽ മിത്യർമല വഴി കല്ലറ ജംഗ്ഷനിൽ എത്താം .ജനസാന്ദ്രത കുറഞ്ഞ വളരെ മനോഹരമായ കുഞ്ഞു നാടാണ് മരുതുമൂട് .
പൊതുസ്ഥാപനങ്ങൾ
- ആരാധനാലയങ്ങൾ
- ജി .എൽ. പി .എസ് .അരുവിപ്പുറം
- അങ്കണവാടി
- സർവീസ് സഹകരണ ബാങ്ക്
പ്രമുഖ വ്യക്തികൾ
- എൻ.വാസുദേവൻ പിള്ള
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായയിരുന്നു എൻ.വാസുദേവൻ പിള്ള .അദ്ദേഹത്തിന്റെ ജന്മനാടാണ് മരുതുംമൂട് . സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്നു വാസുദേവൻ പിള്ള. പൊതുരംഗത്തേക്കു കടന്നു വരുന്നതിനു മുൻപേ ഒരു അധ്യാപകനായിരുന്നു. തെങ്ങുംകോട് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം പദവി രാജി വച്ചിട്ടാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത് .ഒരു ദശകത്തോളം കല്ലറ ഗ്രാമപഞ്ചായത് പ്രെസിഡന്റായിരുന്ന അദ്ദേഹം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ,ബോർഡ്അംഗം ,,കേരളം സർവകലാശാല സെനറ്റ്അംഗം ,ബി .ഡി .സി ചെയര്മാന് ,സി.പി. ഐ .എം ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ആരാധനാലയങ്ങൾ
ശിവക്ഷേത്ൃം