ഗവ. യു. പി. എസ് വിളപ്പിൽശാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിളപ്പിൽ

1953-ലാണ് വിളപ്പിൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ വില്ലേജുൾപ്പെടുന്ന പ്രദേശമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തു പ്രദേശമുൾപ്പെടുന്ന പാർലമെന്റ് മണ്ഡലം തിരുവനന്തപുരവും അസംബ്ളി മണ്ഡലം നേമവുമാണ്.

ഭൂമിശാസ്ത്രം

ലൊക്കേഷൻ 8°31′25″N 77°2′3″E

16.38 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള വിളപ്പിൽ പഞ്ചായത്ത്  നേമം ബ്ലോക്ക് പരിധിയിലാണ് . വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് പേയാട് ആണ്.

വിളപ്പിൽ പഞ്ചായത്തിലെ വാർഡുകൾ

വെള്ളൈക്കടവ്, ചൊവ്വള്ളൂർ, മൈലാടി, ചെറുകോട്, കാരോട്, പടവൻകോട്, നൂലിയോട്, പുറ്റുമേൽക്കോണം, വിളപ്പിൽശാല, കരുവിലാഞ്ചി, കാവിൻപുറം, മിണ്ണംകോട്, തുരുത്തുംമൂല, അലകുന്നം, പിറയിൽ, ഹൈസ്കൂൾ, പേയാട്, ഓഫീസ് വാർഡ്, പുളിയറക്കോണം, വിട്ടിയം

പ്രധാന സ്ഥലങ്ങൾ

1.ശാസ്താംപാറ

2. കടുമ്പു പാറ

പ്രധാന റോഡുകൾ

1.പേയാട് - വെള്ളനാട്

2.വിളപ്പിൽശാല - കാട്ടാക്കട

3.തിരുവനന്തപുരം - നെയ്യാർ ഡാം